ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(5)  സഞ്ചർ നടന്ന സൽജൂഖികളുടെ പരാജയത്തിന്റെ വഴികൾ

എപ്പോയെങ്കിലും ഏകാന്തനാണെന്ന് തോന്നുന്നുവെങ്കിൽ, നിരാലംബരെ സഹായിക്കുന്ന അല്ലാഹുവിലേക്കും നിന്റെ ഹൃദയത്തിലേക്കും നീ സഹായം തേടുക, യുദ്ധ കളത്തിൽ നാം ഒറ്റക്കായാൽ നമുക്ക് ചുറ്റും ശത്രുക്കൾ ഒരുമിച്ചു കൂടും, നമ്മൾ പരാജയപ്പെടേണ്ടി വരും, കീഴടങ്ങേടി വരും, നമ്മൾ ഒരു പ്രതിജ്ഞയെടുത്താൽ, ശത്രുക്കൾക്ക് എതിരെ അവസാനം വരെ യുദ്ധം ചെയ്യുക, അഹ്മദ് സഞ്ചർ, അവൻ യുദ്ധം ചെയ്തു അവസാനം വരെ, അവൻ തടവറയിലായി മരിക്കുന്നത് വരെ, അവൻ യുദ്ധം ചെയ്തു പ്രതിജ്ഞയെടുത്ത കാലത്തോളം, സൽജൂഖ് പതാകയിലെ അമ്പും വില്ലും ഐക്യത്തിന്റെ പ്രതീകമായതിനാൽ അവൻ ശ്രമിച്ചു ഒരുമിപ്പിക്കാൻ, കഴിഞ്ഞില്ല, എത്തി നോക്കാം ഒരു ധീരന്റെ ഇതിഹാസങ്ങളിലേക്ക്....

ഇറാനിലെ നേട്ടുകൾക്ക് ഇന്ത്യയിലെ നോട്ടുകളുടെ അത്ര മൂല്യമില്ല. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഞാൻ ബാങ്കിലേക്ക് ചില ആവശ്യങ്ങൾക്കായി പുറപ്പെടുന്നത്. എന്റെ കൈയ്യിലെ നോട്ട് തിരച്ചിലിനിടയിൽ ഒരു നോട്ട് എന്റെ കൈയ്യിൽ പെട്ടു. അത് ഒരു ഇന്ത്യൻ നോട്ടല്ല, അത് ഒരു തുർക്കുമെനിസ്ഥാൻ നോട്ടാണ്. ആ നോട്ടിലെ ഗാന്ധിജിയുടെ സ്ഥാനത്ത് ഉള്ള ഒരു തലപ്പാവക്കെ ധരിച്ച ഒരാളാണ് എന്നെ വലച്ചത്. അയാൾ ഒരു ചരിത്ര നായകനായിരിക്കും എന്ന ചിന്തായാണ് എന്നെ ഏറെ ധൃതിപ്പിടിപ്പിച്ചത്. അവസാനം എന്നെ ആ നോട്ട് ഒരു ഖഹ്വ കേന്ദ്രത്തിലെത്തിച്ചു. ഒരു തുർക്കുമെനിസ്ഥാൻ പൗരനാണ് ഈ കട നടത്തുന്നത്. മർവുക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഫോണിലെ മർവിലുള്ള ഒരു പ്രതിമ കാണാച്ചു കൊണ്ട് അദ്ദേഹം കഥ പറഞ്ഞു തുടങ്ങി, "ഇത് മലിക് ഷാ ഓഗ്ലു അഹ്മദ് സഞ്ചർ"(മലിക് ഷായുടെ മകൻ അഹ്മദ് സഞ്ചർ)

പോരാട്ടത്തിൽ അവൻ ഇടറി വീഴാറില്ല....
വീണെങ്കിലും അവന്റെ വാൾ അവന്നോടപ്പം തന്നെയുണ്ടാവും....
അവനെ വിജയത്തിൽ നിന്ന് ആർക്കും തടയാൻ കഴിയില്ല.....
ശത്രുക്കൾ അവന്റെ മുന്നിൽ പതറിപ്പോകും.....
അവന്റെ ചെറിയ സൈന്യത്തിന് മുമ്പിൽ ഏത് ഭീമനും പരാജയപ്പെടും....
ഒരു രാജക്കുമാരനിൽ നിന്ന് അവൻ സുൽത്താനായി മാറുമ്പോൾ അവൻ ഒരു കഴുകനായി മാറിയിരുന്നു.....
സൽജൂഖികളിലെ പോരാളികൾ അവന്റെ കൂടെയുണ്ട്.....
ഹഷാഷിയ്യുകൾ അവന്റെ മുന്നിൽ കീഴടങ്ങി....
പക്ഷെ, അവൻ മരിച്ചതോടെ മഹാ സൽജൂഖ് സാമ്രാജ്യവും മരിച്ചിരുന്നു.....

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-(4) സുവർണ കാലഘട്ടത്തിന്റെ മലിക് ഷാ

ചൈനീസ് വംശജരോട് സാമ്യമുള്ള ആ തുർക്കുമെനിസ്ഥാൻ വൃദ്ധൻ എന്നോട് വിശദീകരിച്ച് കഥ പറയാൻ തുടങ്ങി: സൽജൂഖികളിൽ രണ്ട് കഴുകന്മാരെ ഉണ്ടായിരന്നെള്ളൂ, ഒന്ന് അൽപ് അർ സലാൻ മറ്റൊന്ന് അഹ്മദ് സഞ്ചർ. അഹ്മദ് ജനിക്കുന്നത് സിറിയയുടെ അടുത്തുള്ള  ഒരു പ്രദേശത്താണ്. പിന്നീട് ആ സ്ഥലത്തിന്റെ നാമം "സഞ്ചർ" എന്നാക്കി. ടർകിഷിൽ സഞ്ചർ എന്ന പേരിന്റെ അർത്ഥം വാളു കൊണ്ട് "കുത്തുന്നവൻ", അമ്പു കൊണ്ട് "എറിയുന്നവൻ" എന്നാണ്. 1097 മുതൽ 1118 വരെ ഖുറാസാനിലായിരുന്നു അഹ്മദ്, അവിടെ ഗവർണറായ കാലഘട്ടം അവനിൽ വലിയ പരിവർത്തനങ്ങൾ കാെണ്ടു വന്നു. നിഷാപൂർ കേന്ദ്രമാക്കി ഇറാനിലെ ഭൂരിഭാഗ പ്രദേശങ്ങൾ സഹോദരൻ മുഹമ്മദ് താപാർ എന്ന സൽജൂഖ് സുൽത്താന്റെ കീഴിൽ അവൻ ഭരിച്ചു. 

ഈയൊരു കാലഘട്ടത്തിൽ തന്നെയാണ് സൽജൂഖ് കുടുംബ കലഹങ്ങൾ ധാരാളമായി നടക്കുന്നത്. ഖുറാസാനിൽ സഞ്ചറിനും അത് നേരിടേണ്ടി വന്നു. എഡി.1102ൽ തെർമസിലെ ജിബ്രാലി അർസലാൻ ഖാനെ വധിച്ച് കാഷ്ഗാരിയ കീഴടക്കുന്നതും ഈ സാഹചര്യത്തിലാണ്. ഈ ഗവർണർ കാലഘട്ടത്തിൽ സഞ്ചർ ധാരാളം കീഴടക്കൽ പരമ്പരകൾ നടത്തിയിട്ടുണ്ട്. 1107ൽ ഗുരിദ് ഭരണാധികാരി ഇസ്സുദ്ദീൻ ഹുസൈനെ പരാജയപ്പെടുത്തിയതാണ് അതിലെ ഏറ്റവും പ്രധാനം. 

സൽജൂഖ് സുൽത്താന്മാർ ബാത്തിനികളെ എതിരിടുന്നതിൽ പരാജിതരായിരുന്നു. പക്ഷെ, സഞ്ചറിന് മുമ്പിൽ ബാത്തിനികൾക്ക് പിടിച്ചു നിൽക്കാനായില്ല. ഇറാനിലെ ബാത്തിനികളുടെ ഉന്മൂലനം തുടങ്ങിയത് ക്വിസ്താനിലെയും തബാസിലെയും നിരവധി കോട്ടകൾ പിടിച്ചടക്കി കൊണ്ടായിരുന്നു. ബാത്തിനികൾക്കെതിരെയുള്ള ഈ കീഴടക്കൽ പരമ്പര അലാമുട്ട് കോട്ടയുടെ അടുത്ത് എത്തിയപ്പോൾ, ബാത്തിനി നേതാവ് ഹസൻ സബ്ബാഹ് ദൂതനെ അയച്ച്, സമാധാന സന്ധിക്ക് തയ്യാറായി. ഏതായാലും, ഇത്രയും നിരപരാധികളായ മുസ്ലിംകളെ കൊന്ന ഹശ്ശാശികളോട് സഞ്ചർ സന്ധിക്ക് സമ്മതിച്ചു. എഡി.1117ൽ ഗസ്നവി സുൽത്താൻ അർസലാൻ ഷാഹിയെ ഗസ്നി യുദ്ധത്തിൽ തോൽപ്പിക്കുന്നതാണ് ഗവർണർ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ അവസാന വിജയം.

"സഞ്ചറിന്റെ സുൽത്താൻ കാലഘട്ടം അത്ര നല്ല കാലമായിരുന്നില്ല". അത് പറയുമ്പോൾ ആ വൃദ്ധനിൽ നിന്ന് ഒരു ഇടർച്ചയുണ്ടായി. എ.ഡി 1105ലെ ബക്തിയാറൂക്കിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകനായ മലിക് ഷാ രണ്ടാമൻ ഭരണത്തിലെത്തിയെങ്കിലും ഭരണത്തെ നിയന്ത്രിക്കാൻ സഞ്ചറിന്റെ സഹാേദരനായ മുഹമ്മദ് താപാറിനെ കഴിഞ്ഞൊള്ളൂ. താപാറിന്റെ മരണ ശേഷം മകൻ മഹ്മൂദ് രണ്ടാമൻ ഭരണത്തിലേറിയെങ്കിലും, അപക്വമായ ഭരണകാര്യങ്ങളാലുണ്ടായ യുദ്ധത്തിൽ യസ്ദ് ഗവർണറായ ഗാർശാസ്പിനോടും അഹ്മദ് സഞ്ചറിനോടും തോൽവി ഏറ്റുവാങ്ങി സഞ്ചറിന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നു. അഹ്മദ് സഞ്ചർ നാൽപ്പത് വർഷം സൽജൂഖ് സാമ്രാജ്യത്തിൽ ഭരണം നടത്തി. അതായത്, ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ സൽജൂഖ് സുൽത്താൻ. എ.സി 1141ലെ കറാകയ്താനികളുമായുള്ള യുദ്ധത്തിലെ അദ്ദേഹം പരാജയപ്പെട്ടു. അവിടെ മുതലാണ് സഞ്ചറിന്റെ പരാജയം വമിച്ചു തുടങ്ങുന്നത്. ആ യുദ്ധത്തിൽ സഞ്ചറിന് സിറിയൻ ഭാഗത്തുള്ള ചില പ്രദേശങ്ങൾ നഷ്ടമായി. അവസാന കാലഘട്ടത്തിൽ പല ചതികളും വഞ്ചനകളും അദ്ദേഹത്തെ പരാജയത്തിലേക്ക് എത്തിച്ചു. സൽജൂഖികളുടെ ഈ കിതപ്പുകൾക്കിടയിലും വലിയ കുതിപ്പുകളൊന്നും ഉണ്ടാക്കാൻ സാധിക്കാതെ ഒരു തടവറയിൽ വെച്ച് എഡി.1156ൽ ദൈവ സന്നിധിയിലേക്ക് അദ്ദേഹം യാത്രയായി. അഹ്മദ് സഞ്ചറിന്റെ കാലശേഷം സൽജൂഖികളുടെ ഇരുണ്ട യുഗം ആരംഭിച്ചിരുന്നു. സഞ്ചറിന്റെ കാല ശേഷം സൽജൂഖികൾ ഇറാഖും അസർബൈജാനും മാത്രമെ ഭരിച്ചൊള്ളൂ. ഓരോ സൽജൂഖ് കൂടുംബങ്ങളും പരസ്പരം ഭിന്നിച്ച് ഭരിച്ചു. പലരും മംഗോളിയൻ അധിനിവേഷത്തിന് ഇരയായി. 1200 കളിൽ സഞ്ചറിന്റെ പല പ്രവിശ്യകളും ഖവാറസ്മികൾ കീഴടക്കി.

ഈ കഥകൾ മുഴുവൻ ഒരു ഉൾകാഴ്ച്ചയിൽ നിന്ന് പറയുന്നത് പോലെ വൃദ്ധൻ എനിക്ക് പറഞ്ഞു തന്നു. സഞ്ചറിന്റെ ചരിത്രങ്ങളാണ് അദ്ദേഹത്തിന്റെ തെലിയെ ചുളുപ്പിച്ചതെന്ന് എന്നെ തോന്നിപ്പിച്ചു. ഞാൻ അദ്ദേഹത്തോട് ചിരിക്കാൻ ശ്രമിച്ചു. എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒരു കപ്പിൽ ഖഹ്വയും പകർന്ന് തന്ന് ആ വ്യദ്ധൻ അയാളുടെ ജോലിയിലേക്ക് പിന്തിരിഞ്ഞു. ഉള്ളിലെ സങ്കടത്തോടെ ഒരു പഴയകാലത്തേക്ക് ഞാൻ ഇങ്ങനെ നോക്കിയിരുന്നു.....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter