വിഷയം: ‍ മുറബ്ബിയായ ശൈഖിന്‍റെ അനിവാര്യത.

ഉഖ്റവിയായ വിജയത്തിന് മുറബ്ബിയായ ഒരു ശൈഖ് നിര്‍ബന്ധമാണെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്ന ചില ലേഖനങ്ങള്‍ വായിക്കാനിടയായി. ശൈഖും ത്വരീഖതും നിര്‍ബന്ധമാണോ?.

ചോദ്യകർത്താവ്

Muhamed Siraj

Dec 20, 2020

CODE :Oth10027

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശരീഅത് അല്ലാഹു കല്‍പിച്ചവയും വിലക്കിയവയുമാകുന്നു. ത്വരീഖത് അതു അനുസരിച്ചു നിന്നു പോരലും അതു പ്രാവര്‍ത്തികമാക്കലുമാണ്. ശരീഅത്തിന്‍റെ കല്‍പനകള്‍ക്കും വിരോധനകള്‍ക്കും വിധേയമായി ജീവിച്ച് അല്ലാഹുവിന്‍റെ തൃപ്തി കരസ്തമാക്കാനായി ജീവിക്കലാണ് മുസ്ലിമിന്‍റെ ബാധ്യത. റബ്ബിന്‍റെ പൂര്‍ണമായ തൃപ്തിയില്‍ വിലയം പ്രാപിക്കാന്‍ സ്വന്തം  പരിശ്രമം കൊണ്ട് മാത്രം  സാധാരണക്കാര്‍ക്ക് പ്രയാസമാണെന്നിരിക്കെ, മാര്‍ഗദര്‍ശികളായ മഹത്തുക്കളുടെ ആത്മീയമായ പിന്തുണ ഇതിനനിവാര്യമാണെന്നാണ് മുറബ്ബിയായ ശൈഖ് വേണമെന്ന മഹാന്മാരുടെ വചനങ്ങള്‍ കൊണ്ട് ലക്ഷീകരിക്കുന്നത്. ഏതൊരു വിജ്ഞാനവും സുഗ്രാഹ്യമാവാനും ഫലപ്രാപ്തിയുടെ പാരമ്യത ലഭിക്കാനും ഒരു അധ്യാപകന്‍റെ അനിവാര്യത നമുക്കേവര്‍ക്കും സുബോധ്യമാണല്ലോ. റബ്ബിന്‍റെ സംപൂര്‍ണസംതൃപ്തിയിലായി ജീവിതം ക്രമീകരിക്കുന്നതിന് വേണ്ടിയുള്ള ആജ്ഞകളും നിര്‍ദേശങ്ങളും മറ്റും ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖയായ തസ്വവ്വുഫിന്‍റെ അധ്യാപകരായ മശാഇഖുമാരുടെ മേല്‍നോട്ടം മേല്‍പറയപ്പെട്ട പാരമ്യതക്ക് അനിവാര്യമാണെന്നേ മുറബ്ബിയായ ശൈഖ് വേണമെന്ന മഹാന്മാരുടെ വാക്കുകള്‍ കൊണ്ടു ലക്ഷീകരിക്കുന്നുള്ളൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter