വിഷയം: ‍ നബിയും മുര്‍സലും തമ്മിലുള്ള വ്യത്യാസം

അമ്പിയാക്കളും മുർസലീങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

Muhammed

Jul 2, 2020

CODE :Abo9907

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

റസൂല്‍, നബി എന്നിവ അഖീദയുടെ ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ട് സാങ്കേതിക പദങ്ങളാണ്. അവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. പ്രബലാഭിപ്രായപ്രകാരം, വഹയ് ലഭിക്കുകയും അതിലൂടെ ലഭിച്ച നിയമങ്ങള്‍ ഇതരര്‍ക്ക് പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെടുകയും ചെയ്തവരാണ് മുര്‍സലുകള്‍ (റസൂല്‍) എന്ന് അറിയപ്പെടുന്നത്. വഹയ് ലഭിച്ചവരെയെല്ലാം (പ്രബോധനം ചെയ്യാന്‍ കല്‍പന ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഉള്‍ക്കൊള്ളുന്നതാണ് നബി എന്ന പദം. അതുകൊണ്ട് തന്നെ, എല്ലാം മുര്‍സലുകളും നബിമാരാണെന്ന് പറയാം. എന്നാല്‍ എല്ലാ നബിമാരും മുര്‍സലുകള്‍ ആവണമെന്നില്ല.

അതേസമയം, പുതിയ ശരീഅതുമായി നിയമിക്കപ്പെടുന്നവരെയാണ് റസൂല്‍ എന്ന് പറയുന്നതെന്നും, പുതിയ ശരീഅത് ഇല്ലാതെ മുമ്പുള്ള റസൂലിന്‍റെ ശരീഅത് അനുസരിച്ചുതന്നെ പ്രബോധനം ചെയ്യാനായി നിയോഗിക്കപ്പെടുന്നവരെയാണ് നബി എന്ന് പറയുന്നതെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്.

ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter