വിഷയം: ‍ മേല്‍വാടക ഇസ്ലാമില്‍

അനസിന്‍റെ ഒരു സാധനം അജ്നാസ് വാടകക്കെടുത്തു. അജ്നാസ് അത് മുഹമ്മദിനും വാടകക്ക് കൊടുത്തു. മുഹമ്മദ് അത് എനിക്ക് വാടകക്ക് തന്നു. ഞാൻ അത് ഉപയോഗിക്കുന്നു. ഇവിടെ മേലെപ്പറഞ്ഞ രീതിയിൽ പരസ്പരം സമ്മതവുമാണ്. ഈ ഇടപാട് അനുവദനീയമാണോ? ഹലാലാണെങ്കിൽ ഇവിടെ മേല്‍വാടകക്കാരന് താഴെയുള്ള വാടകക്കാരനേക്കാള്‍ വില കൂട്ടി നിശ്ചയിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

MUHAMMAD IQBAL M

Jun 28, 2020

CODE :Fin9896

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വാടകക്കെടുത്ത വസ്തുവിന്‍റെ എല്ലാ ഉപയോഗങ്ങളും വാടകയെടുത്തവന് അര്‍ഹതപ്പെട്ടതാണല്ലോ. വാടകവസ്തു വാടകക്കെടുത്തവന് സ്വന്തമായി ഉപയോഗിക്കാമെന്നത് പോലെ അവന്‍റെ അനുമതിയോടെ വിശ്വസ്തരായ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്കാവുന്നതുമാണ് (തുഹ്ഫ 7/589)

വാടകവസ്തു വാടകക്കെടുത്തവന് സ്വന്തമായി ഉപയോഗിക്കാമെന്നത് പോലെ അവന്‍റെ അനുമതിയോടെ വിശ്വസ്തരായ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്കാവുന്നതുമാണെന്നതിനാല്‍ വാടകവസ്ഥു മേല്‍വാടകക്ക് മറ്റൊരാള്‍ക്ക് നല്കാവുന്നതാണ് (മുഗ്നി 2/449)

മേല്‍വാടകക്ക് നല്‍കാന്‍ ഉടമയുടെയോ കീഴ്വാടകക്കാരന്‍റെയോ സമ്മതം വേണമെന്നില്ല. എങ്കിലും വാടകക്കെടുത്തവന്‍ മേല്‍വാടകക്ക് കൊടുക്കുമ്പോള്‍ താനുപയോഗിക്കുമ്പോളുള്ള തരത്തിലുള്ള ഉപയോഗത്തിനോ അതിനേക്കാള്‍ ലഘുവായതോ ആയ ഉപയോഗത്തിനായിരിക്കണം മേല്‍വാടകക്ക് നല്‍കേണ്ടത്(തുഹ്ഫ 7/589).

യഥാര്‍ഥഉടമ വാടകക്കരാനുമായി നിശ്ചയിച്ചുറപ്പിച്ച വാടകസംഖ്യയേക്കാള്‍ കൂടുതലോ കുറവോ ആയ തുക നിശ്ചയിച്ച് വാടകക്കാരന്‍ മറ്റൊരാള്‍ക്ക് മേല്‍വാടകക്ക് നല്‍കുന്നതില്‍ തെറ്റില്ല. വാടകയുടെ മേല്‍വാടകയായി എത്ര ശൃംഖല വന്നാലും ഇതുതന്നെയാണ് വിധി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter