മുസ്ലിമായ ഒരാള്‍ക്ക് ക്രിസ്ത്യാനിയായ യുവതിയെ കല്ല്യാണം കഴിക്കല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

Aboobacker rikkas

Feb 27, 2020

CODE :Oth9620

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിവാഹം കഴിക്കപ്പെടുന്ന സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകളില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് അവള്‍ മുസ്ലിമതോ അല്ലെങ്കില്‍ പിതാവു വഴിയും മാതാവ് വഴിയും അഹ്ലുകിതാബില്‍ പെട്ടവളോ ആവുക എന്നത്. അഹ്ലുകിതാബ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് തൌറാത്തിലോ ഇഞ്ചീലിലോ വിശ്വസിച്ചവരാണ്.

അപ്പോള്‍ ഇസ്റീഈലീകുലത്തില്‍ പെട്ട ഒരു പെണ്ണ് അവളുടെ പരമ്പരയിലെ ആദ്യപിതാക്കന്മാര്‍ അവളുള്ള ആ മതത്തില്‍ (ജൂതമതത്തിലോ ക്രൈസ്തവമതത്തിലോ) പ്രവേശിച്ചത് ആ മതം ദുര്‍ബലപ്പെടുത്തിയ ശേഷമാണെന്ന് അറിയപ്പെടാതിരുന്നാലേ വിവാഹം അനുവദനീയമാണ്.  ഇസ്റാഈല്‍കുലത്തില്‍ പെട്ടവളല്ലെങ്കില്‍ അവളുള്ള ആ മതം ദുര്‍ബലപ്പെടുത്തുന്നതിന് മുമ്പേ അവളുടെ പരമ്പരയിലെ ആദ്യപിതാക്കന്മാര്‍ ആ മതത്തില്‍ പ്രവേശിച്ചതായി അറിയപ്പെട്ടാല്‍ മാത്രമേ വിവാഹം അനുവദനീയമാകൂ (തുഹ്ഫ 9/260-264).

മേല്‍നിബന്ധകള്‍ ഒത്തുവന്നാലും അവരെ വിവാഹം കഴിക്കല്‍ കറാഹത്താണെന്ന് ഫത്ഹുല്‍മുഈനില്‍ കാണാം.

മേല്‍നിബന്ധകള്‍ ഒത്തിണങ്ങിയ വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന സ്ത്രീയെ കണ്ടുകിട്ടുകയെന്നത് ഇപ്പോള്‍ പ്രയാസമാണ്.                         

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter