വിഷയം: ‍ ജമാഅത്ത് നിസ്കാരത്തില്‍ സ്വഫ്ഫിലെ കുട്ടികളുടെ സ്ഥാനം

ജമാഅത് നിസ്കാരത്തിൽ സ്വഫ്ഫ് കെട്ടുമ്പോള്‍ കുട്ടികളുടെ സ്ഥാനം എവിടെയാണ്? അവരെ പിന്നിലാണോ നിര്‍ത്തേണ്ടത്?

ചോദ്യകർത്താവ്

Shabeer

Oct 10, 2021

CODE :Pra10596

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ സ്വഫുകളുണ്ടാവുകയാണെങ്കില്‍, ഇമാമിന്‍റെ പിന്നിലുള്ള സ്വഫില്‍ പുരുഷന്മാരും അവര്‍ക്ക് പിന്നില്‍ ആണ്‍കുട്ടികളും അവരുടെ സ്വഫിന് പിന്നില്‍ സ്ത്രീകളും സ്വഫ് കെട്ടി നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ നേരത്തേതന്നെ ആണ്‍കുട്ടികള്‍ ഒന്നാം സ്വഫില്‍ വന്നു നിന്നിട്ടുണ്ടെങ്കില്‍ വലിയവര്‍ക്ക് വേണ്ടി അവരെ പിന്നിലേക്ക് മാറ്റി നിര്‍ത്തരുത്. കാരണം അവരും പുരുഷന്മാരാണല്ലോ. അവര്‍ നേരത്തെ വന്നതിനാല്‍ അവരാണ് അവിടെ നില്‍ക്കാന്‍ ഏറ്റവുമര്‍ഹര്‍.  ഇമാമിന് തൊട്ടുപിന്നിലുള്ള സ്വഫില്‍ വലിയവരായ പുരുഷന്മാര്‍ നിന്ന ശേഷം സ്ഥലം ബാക്കിയുണ്ടങ്കില്‍ അവിടെ ആണ്‍കുട്ടികള്‍ക്ക് നില്‍ക്കാം. എന്നാല്‍ ആണ്‍കുട്ടികളുടെ സ്വഫില്‍ സ്ഥലം ബാക്കിയുള്ളിടത്ത് സ്ത്രീകള്‍ നില്‍ക്കാന്‍ പാടില്ല. അവര്‍ കുട്ടികളുടെ പിന്നില്‍ അടുത്ത സ്വഫായി തന്നെ നില്‍ക്കണം. മേല്‍പറയപ്പെട്ട ഘടനക്ക് വിരുദ്ധമായി നില്‍ക്കല്‍ കറാഹത്താണ്.  സ്വഹീഹായ ഹദീസില്‍ കാണാം; നബി(സ്വ) പറഞ്ഞു: “നിങ്ങളില്‍ നിന്ന് ബുദ്ധിയും വിവേകവുമുള്ളവര്‍ എന്നോട് അടുത്ത് നില്‍ക്കട്ടെ, പിന്നെ അവരോടടുത്തവര്‍ (മൂന്ന് പ്രാവശ്യം)”. (ഫത്ഹുല്‍മുഈന്‍-ഇആനതുത്ത്വാലിബിന്‍-2:43)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter