'സര്‍ഫസ്' മൈക്രോസോഫ്ടിന്റെ പുതിയ ടാബ്ലെറ്റ്
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മൈക്രോസോഫ്ട്‌ പുതിയ ടാബ്ലെറ്റ് കഴിഞ്ഞ ജൂണില്‍ പുറത്തിറക്കി. ‘സര്‍ഫസ്’ എന്നു പേരിട്ട പുതിയ ടാബ്ലെറ്റിന് 10.6 ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമാണ് ഉള്ളത്. കമ്പനിയുടെ തന്നെ പുതിയ ഓപ്പെരേട്ടിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 ലാണ് ബില്‍ട്ട് ഇന്‍ സ്ട്ടാന്ടും മഗ്നീഷ്യം കേസുമുള്ള ഈ പുതിയ ഉത്പന്നം പ്രവര്‍ത്തിക്കുക. ബാക്കിലും മുന്‍വശത്തും രണ്ടു ക്യാമറകളോടു കൂടിയ ഈ ഉപകരണത്തില്‍ കീബോര്‍ഡും ടച്ച്പാടുമുണ്ട്. രണ്ട് പൌണ്ടിനെക്കാളും ഭാരം കുറഞ്ഞ വ്യത്യസ്ത വേര്‍ഷനുകളിലായിരിക്കും പുതിയ ടാബ്ലെറ്റ് പുറത്തിറക്കുക എന്ന്‍ മൈക്രോസോഫ്റ്റ് അറിയിച്ചു. “ഇത് പൂര്‍ണ്ണമായും മൈക്രോസോഫ്ടിന്റെ ഒരു പുതിയ കമ്പ്യൂട്ടര്‍ ഉപകരണ കുടുംബമാണ്. നിങ്ങളുടെ ക്രിയാത്മകതയും അഭിരുചിയും ‘സര്‍ഫസ്’ ചെയ്യാനുള്ള ഒരു ഉപകരണം”. തിങ്ങിനിറഞ്ഞ ലോസ്അഞ്ചല്സിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ പുതിയ ടാബ്ലെറ്റ് പരിചയപെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബാല്മാര്‍ പറഞ്ഞു. പുതിയ ടാബ്ലെറ്റിന്റെ സ്ക്രീന്‍ റസലൂഷന്‍, ബാറ്ററി ലൈഫ്‌, വില, തുടങ്ങി പല പ്രധാനപെട്ട വസ്തുതകളും കമ്പനി ഇതുവരേ പുറത്ത്‌ വിട്ടിട്ടില്ല. നിലവില്‍ മാര്കറ്റിലുള്ള ഐപാഡ് പോലത്തെ ടാബ്ലെറ്റ്കളാണ് ‘സര്‍ഫസിന്റെ പ്രധാന എതിരാളി. മറ്റു ടാബ്ലെറ്റ്കളില്‍ ആക്സസറീസിലൂടെ മാത്രം ലഭ്യമാവുന്ന പല ഫീച്ചറുകളും സര്‍ഫസ് സ്വന്തമായി വാഗ്ഥാനം ചെയ്യുന്നു. 1.5 പൌണ്ട് ഭാരവും 9 മില്ലിമീറ്റര്‍ കനവുമാണ് ബേസിക്ക് വേര്‍ഷനുള്ളത്. വിന്‍ഡോസ് 8ന്റെ ലോപവര്‍ വേര്‍ഷനായ RTക്കു വേണ്ടി ഡിസൈന്‍ ചെയ്തതാണിത്. രണ്ട് പൗണ്ട് ഭാരമുള്ള ‘സര്‍ഫസ് പ്രോ’യില്‍ ഇന്റലിന്റെ ശകതിയുള്ള ഐ വി ബ്രിഡ്ജ് പ്രോസസറൂകളാണ് ഉപയോഗികുന്നത്. ഇതിന് ‍13.5 മില്ലിമീറ്റര്‍ കനവും സ്വന്തമായി കീബോര്‍ഡും ടച്ച്പാടും ഉള്‍പ്പെടുന്ന വേര്‍ഷനാണ്. ബേസിക് വേര്‍ഷന് 32GB അല്ലെങ്കില്‍ 64GB മെമ്മറിയും പ്രോ വേര്‍ഷന് 64GB അല്ലെങ്കില്‍ 128GB മെമ്മറി കൊണ്ഫിഗരെഷനാനുള്ളത്. പുതിയ ടാബ്ലെറിന്റെ മഗ്നിഷ്യം എക്സ്ടീരിയെര്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനേകാളോ ഹോട്ടല്‍ റൂം കീയെകാളോ കൂടുതല്‍ കനം വരില്ല എന്നാണ് കമ്പനി അവകാശപെടുന്നത്. സര്‍ഫസ് ഒരു ടാബ്ലെട്ടും ഒപ്പം പേര്‍സണല്‍ കമ്പ്യുട്ടരുമാണ്. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ രംഗത്ത് മൈക്രോസോഫ്ടിനു വേണ്ടത്ര പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിടില്ല എന്നാല്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ പറയുന്നത്. ആപ്പിള്‍ ഐ പാഡ് കുത്തകയാകിയ ടാബ്ലെറ്റ് മാര്‍ക്കറ്റ്‌ പിടിച്ചെടുക്കുക കമ്പനിക്ക് ശ്രമകരമായിരിക്കും. വിന്‍ഡോസ്‌, ഓഫീസ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ പാക്കേജ്കളാണ് പേര്‍സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത്‌ ഇന്ന് മൈക്രോസോഫ്റ്റ്ന്റെ പേര്‌ നിലനിര്‍ത്തുന്നത്. പുതിയ വിന്‍ഡോസ്8 കമ്പ്യൂട്ടരുകള്‍കൊപ്പം ടാബ്ലെറ്റ്നും മറ്റു മൊബൈല്‍ ഉപകരണങ്ങള്‍ക്കും ചേരുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter