പ്ലൂട്ടോക്ക് അഞ്ചാമതൊരു ചന്ദ്രന്‍ കൂടി
യു.എസ് ഏജന്‍സിയായ ‘നാസ’ ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ഹബ്ബ്ള്‍ ടെലിസ്കോപ് അയച്ച ചിത്രങ്ങളില്‍നിന്ന് കുട്ടി ഗ്രഹമായ പ്ലൂട്ടോയുടെ അഞ്ചാമത്തെ ചന്ദ്രനെ കണ്ടെത്തി. പ്ലൂട്ടോയുടെ ഏറ്റവും ചെറിയ ഉപഗ്രഹം കൂടിയാണിത്. മഞ്ഞ് മൂടിക്കിടക്കുന്ന ഗ്രഹത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ ഈ അഞ്ചാമത്തെ ഉപഗ്രഹം ലഭ്യമാക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അവ്യവസ്ഥിതമായ ആകൃതിയിലുള്ള ഉപഗ്രഹത്തിന് 10-25 കിലോമീറ്റര്‍ വീതിയുണ്ടെന്നാണ് സൂചന. പ്ലൂട്ടോയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നാസ ഈ ഗ്രഹത്തിലേക്ക് ന്യൂ ഹൊറൈസണ്‍ എന്ന് പേരിട്ട ഒരു ബഹിരാകാശ പേടകം അയച്ചിട്ടുണ്ട്. 2015ല്‍ ഇത് പ്ലൂട്ടോയില്‍ എത്തുമെന്ന് കരുതുന്നു. പ്ലൂട്ടോയില്‍നിന്നുള്ള ചിത്രങ്ങളുമായാവും ഈ പേടകം ഭൂമിയിലേക്ക് മടങ്ങുക. വിദൂര ഗ്രഹമായതിനാല്‍ ഹബ്ബ്ള്‍ ടെലിസ്കോപ്പിന് പോലും ഈ ഗ്രഹത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 1930ലാണ് അമേരിക്കന്‍ ശാസ്ത്രജ്ഞനായ കൈ്ളഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തിയത്. നെപ്റ്റ്യൂണിന്റെ ഭ്രമണപഥത്തിന് പുറത്തുള്ള കുയ്പര്‍ മേഖലയില്‍ കാണപ്പെടുന്ന നിരവധി മഞ്ഞുമൂടിയ വസ്തുക്കളില്‍ ഒന്ന് മാത്രമാണ് പ്ലൂട്ടോയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജ്യോതിശാസ്ത്രജ്ഞര്‍ 2006ല്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് ഇതിനെ ഒഴിവാക്കിയിരുന്നു. ‘ഡ്വാര്‍ഫ് പ്ലാനറ്റ്’ എന്ന വിഭാഗത്തിലാണ് ഇതിനെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter