ബീഹാറില്‍ ഹൈന്ദവ ഭൂരിപക്ഷ പ്രദേശത്ത് മുസ്‌ലിം പള്ളിക്ക് വിലക്ക്

ബീഹാറിലെ ഹൈന്ദവ ഭൂരിപക്ഷ പ്രദേശത്ത് മുസ്‌ലിം പള്ളി നിര്‍മ്മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ബീഹാറി സീതാര്‍മഹി ജില്ലയിലെ ബര്‍ഗാനിയ പോലീസ് പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. മസ്ജിദ് നിര്‍മ്മാണത്തിനെതിരെ ഹിന്ദുസമുദായ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും ഗ്രാമത്തിലെ മുസ്‌ലിംകള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗ്രാമ ക്ഷേത്രത്തിന് സമീപം ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവര്‍ യോഗം ചേരുകയും അതിലേക്ക് ചില മുസ്‌ലിംകളെ ക്ഷണിക്കുകയും  മസ്ജിദിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും മുസ്‌ലിം ഗ്രാമവാസിയായ മഹ്മ്മുദ് പറഞ്ഞു.

'മുമ്പ് ഇവിടെ പള്ളി ഇല്ലായിരുന്നല്ലോ, പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഇവിടെ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നും' അവര്‍ മീറ്റിങ്ങില്‍ ചോദിച്ചെന്ന് മഹ്മൂദ് വിശദീകരിച്ചു. 

ഹിന്ദു ഭൂരിപക്ഷമായ ഈ ഗ്രാമത്തില്‍ 25 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. അവര്‍ക്ക് നിസ്‌കരിക്കാനും അവരുടെ കുട്ടികളെ മതപഠനത്തിനയക്കാനനും കഴിയുന്ന ഒരു ആരാധനാലയം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് ഹൈന്ദവ സമുദായത്തിന്റെ എതിര്‍പ്പ്.
അടുത്ത ഗ്രാമത്തിലെ പള്ളിയിലേക്ക എത്തണമെങ്കില്‍ അവര്‍ക്ക് 3 കിലോമീറ്റര്‍ സഞ്ചരിക്കണം,അങ്ങനെയാണ് സ്വന്തമായി പള്ളി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 3 വര്‍ഷം മുമ്പ് തന്നെ അവര്‍ ഭൂമി വാങ്ങിയിരുന്നു. അല്‍പം ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.എന്നാല്‍ ഭൂരിപക്ഷ സമുദായം അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter