കിഴക്കന്‍ ജറുസലേമിലെ ഇസ്രായേൽ കുടിയേറ്റ പദ്ധതിയെ അപലപിച്ച്‌ സൗദി അറേബ്യ
റിയാദ്: ഫലസ്തീന്റെ ഭാവി തലസ്ഥാനമായി കണക്കാക്കുന്ന കിഴക്കന്‍ ജറുസലേമില്‍ പുതുതായി ഇസ്രായേല്‍ പ്രഖ്യാപിച്ച കുടിയേറ്റ പദ്ധതിയെ അപലപിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. "ജറുസലേമില്‍ ആയിരത്തിലധികം ഭവനങ്ങളുടെ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയ ഇസ്രായേല്‍ നടപടിയില്‍ ആശങ്കയുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നടപടി അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും ഉടമ്പടിക്കും എതിരാണ്. ഫല്‌സ്തീന് നേരെ ഇസ്രായേല്‍ തുടരുന്ന അധിനിവേശ നടപടികളെ അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നു". സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിഴക്കന്‍ ജറുസലേമിന് സമീപം സെറ്റില്‍ മെന്റ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന ഇസ്രായേല്‍ നടപടിയില്‍ അതീവ ആശങ്കയള്ളതായും സൗദി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter