നവംബർ 1 മുതൽ വിദേശ ഉംറ തീർത്ഥാടനത്തിന് തുടക്കമാവുന്നു
മക്ക: ഉംറ തീർത്ഥാടനത്തിന് രണ്ടാം ഘട്ടവും വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതോടെ നവംബർ 1 മുതൽ വിദേശ ഉംറ തീർത്ഥാടനത്തിന് തുടക്കമാവുന്നു. വിദേശ ഉംറ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സഊദി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി. ഇതിനായി 700 ലധിക ഉംറ കമ്പനികള്‍ സജ്ജമാണെന്നും തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഉംറ കമ്പനികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാന്‍ ശംസ് വ്യക്തമാക്കി. അല്‍ ഇഖ്‌ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡെപ്യൂട്ടി മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഉംറക്ക് അനുമതി നല്‍കുകയെന്നത് ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

ഉംറ വിസ നേടി തനിച്ചെത്തുന്നത് അനുവദിക്കില്ല. മൂന്നാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി ഉംറ കമ്പനികളും വിദേശത്തുള്ള അവരുടെ അംഗീകൃത ഏജന്റുമാരുമായി മന്ത്രാലയം ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. "ഈ മാസം പതിനെട്ടിന് ആരംഭിച്ച ഉംറ പുനഃരാരംഭത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇത് വരെയായി ഒന്നേക്കാല്‍ ലക്ഷം തീര്‍ത്ഥാടകര്‍ ഉംറ ചെയ്തു കഴിഞ്ഞു, 45,000 വിശ്വാസികള്‍ ഹറം പള്ളിയില്‍ വെച്ച്‌ നിസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇത് വരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. നിശ്ചയിക്കപ്പെട്ട വ്യക്തമായ പദ്ധതികളിലൂടെ തന്നെയാണ് ഉംറ തീര്‍ത്ഥാടനവും മറ്റും പുരോഗമിക്കുന്നത്". അദ്ദേഹം പറഞ്ഞു.

നിലവിൽ ഉംറ സൗകര്യങ്ങൾക്കായി ഇഅ്തമര്‍നാ മൊബൈൽ ആപ് സംവിധാനിച്ചിട്ടുണ്ട്. നിലവിൽ ഈ സൗകര്യം സഊദിക്കകത്ത് നിന്നുള്ള തീര്‍ത്ഥാടകർ മാത്രമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter