2020ലെ ഖാഇദെ മില്ലത്ത് പുരസ്‌ക്കാരം  ഷഹീന്‍ ബാഗ് സമര നായിക ബില്‍ക്കിസ് ദാദിക്ക്
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമര മുഖമായി മാറിയ ഷഹീന്‍ ബാഗ് സമര നായിക ബില്‍ക്കിസ് ദാദിക്ക് 2020ലെ ഖാഇദെ മില്ലത്ത് പുരസ്‌ക്കാരം. മുന്‍ ഐ.ഐ.എസ് ഓഫിസര്‍ നയിക്കുന്ന കര്‍വാനെ മൊഹബ്ബത്ത് എന്ന സംഘടനയുമായിട്ടാണ് അവര്‍ പുരസ്‌ക്കാരം പങ്കിട്ടിരിക്കുന്നത്.

അനീതിയും പീഡനവും നേരിടുന്ന അരികുവല്‍ക്കരിക്കപ്പെട്ട ജനതക്ക് നിയമ സഹായം നല്‍കുന്ന സംഘടനയാണ് കര്‍വാനെ മൊഹബ്ബത്ത്. ആക്ടിവിസ്റ്റുകള്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, പൊലിസ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരാണ് ഇതിലെ അംഗങ്ങള്‍. നേരത്തെ ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഒരാളായി പ്രശസ്ത ടൈം മാഗസിൻ ബിൽകീസ് ദാദിയെ തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിം ലീഗ് സ്ഥാപക നേതാവും ദളിത്‌ പിന്നോക്ക ന്യുനപക്ഷങ്ങളുടെ സിക്ഷേമത്തിന്നു ജീവിതകാലം മുഴുവന്‍ പോരാടിയ ഖായിദ മില്ലാത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരിൽ 2015 മുതലാണ് ഖാഇദെ മില്ലത്ത് പുരസ്‌ക്കാരം ആരംഭിച്ചത് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter