അതിർത്തി പ്രദേശത്തെ ചൊല്ലി അസർബൈജാൻ അർമീനിയ പോരാട്ടം രൂക്ഷം- 23 പേർ കൊല്ലപ്പെട്ടു
യെരവാന്‍: മുൻ സോവിയറ്റ് റിപ്പബ്ലികുകളായിരുന്ന അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ നേരിട്ട് കനത്ത ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100ൽ അധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ്​ പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്​​ സംഘര്‍ഷത്തിന്​ കാരണം. ഔദ്യോഗികമായി ഈ പ്രദേശത്തിൻറെ അധികാരം അസര്‍ബൈജാനാണുള്ളത്.

അസര്‍ബൈജാന്‍റെ രണ്ടു​ ഹെലികോപ്​ടറുകള്‍ വീഴ്​ത്തിയതായും മൂന്നു​ ടാങ്കുകള്‍ തകര്‍ത്തതായും അര്‍മീനിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. അസര്‍ബൈജാനാണ്​ ആക്രമണം തുടങ്ങിയതെന്ന്​ അര്‍മീനിയ ആരോപിക്കുമ്പോൾ, അര്‍മീനിയന്‍ ആക്രമണത്തിന്​ തിരിച്ചടി നല്‍കുകയായിരുന്നുവെന്ന്​ അസര്‍ബൈജാന്‍ അവകാശപ്പെട്ടു ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ട്. അര്‍മീനിയയില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അര്‍മീനിയന്‍ ഷെല്‍ ആക്രമണത്തില്‍ അസര്‍ബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter