മുന്‍ കുവൈത്ത്​ മതകാര്യ മന്ത്രി യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി അന്തരിച്ചു
കുവൈത്ത്​ സിറ്റി: ഫൈസല്‍ അവാര്‍ഡ്​ ജേതാവും മുന്‍ കുവൈത്ത്​ മതകാര്യ മന്ത്രിയുമായ യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി അന്തരിച്ചു. ഇന്‍റര്‍നാഷനല്‍ ഇസ്​ലാമിക്​ ചാരിറ്റി ഓര്‍ഗനൈസേഷൻ, കുവൈത്ത് സ്ഥാപക ചെയര്‍മാനെന്ന പദവിയാണ് അദ്ദേഹത്തിന് പ്രശസ്ത നേടിക്കൊടുത്തത്. 1987ല്‍ അന്നത്തെ അമീര്‍ ശൈഖ്​ ജാബിര്‍ അല്‍ അഹ്​മദ്​ അസ്സബാഹി​​ന്റ പ്രത്യേക ഉത്തരവ്​ പ്രകാരം സ്ഥാപിച്ച ചാരിറ്റി സംഘടനയുടെ തുടക്കം മുതല്‍ 25 വര്‍ഷക്കാലം യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി ആയിരുന്നു ചെയര്‍മാന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍​ അദ്ദേഹത്തി​​ന്‍റെ നേതൃത്വത്തില്‍ ഇന്‍റര്‍നാഷനല്‍ ഇസ്​ലാമിക്​ ചാരിറ്റി ഒാര്‍ഗനൈസേഷന്‍ കോടിക്കണക്കിന്​ ദീനാറി​​ന്‍റെ ജീവകാര്യകാരുണ്യ പ്രവര്‍ത്തനങ്ങളാണ്​ നടത്തിയത്​. 2006ലാണ്​ ഇസ്​ലാമിക സേവനത്തിന്​ അന്താരാഷ്​ട്ര തലത്തില്‍ പ്രസിദ്ധമായ ഫൈസല്‍ അവാര്‍ഡ്​ അദ്ദേഹത്തെ തേടിയെത്തിയത്​. 1923ല്‍ ജനിച്ച യൂസുഫുല്‍ ജാസിം അല്‍ ഹിജ്ജി ഇസ്​ലാമിക പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു. കുവൈത്ത്​ ഫിനാന്‍സ്​ ഹൗസ്​, ശരീഅ കോളജ്​ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്​. 1976 മുതല്‍ 1981 വരെയാണ്​ കുവൈത്ത്​ ഒൗഖാഫ്​ മന്ത്രിയായത്​. അതിന്​ മുമ്പ് 1962 മുതല്‍ 1970 വരെ കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter