ഊര്‍ജ്ജതന്ത്രവും ഖുര്‍ആനും
സബാറ്റൊമിക് കണികകള്‍
ആദ്യകാലങ്ങളില്‍ ആറ്റോമിക സിദ്ധാന്തം എന്ന പേരില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഒരു തിയറിയുണ്ടായിരുന്നു. ഗ്രീക്കുകാരാണ് ഇത് വികസിപ്പിച്ചെടുത്തിരുന്നത്. ഏകദേശം ഇരുപത്തിമൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പു ജീവിച്ച ഡമോക്രീറ്റസ് എന്ന വ്യക്തിയാണ് ഭാഗികമായി ഇതിന്റെ ആചാര്യന്‍. അദ്ദേഹവും തന്റെ അനുയായികളും മനസ്സിലാക്കിവെച്ചത് ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ആറ്റമാണ് എന്നാണ്. അറബികളും ഇതുതന്നെ വിശ്വസിച്ചു. 'ദുര്‍റ' എന്ന അറബി പദത്തിന് സാധാരണമായി പറയുന്ന അര്‍ത്ഥം ആറ്റമെന്നാണ്. ആറ്റത്തെയും വിഭജിക്കാന്‍ കഴിയുമെന്ന് ആധുനിക ശാസ്ത്രം ഈയിടെ കണ്ടെത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ വലിയൊരു നേട്ടമായിരുന്നു ഇത്. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറബികള്‍ക്കുപോലും ഇത് മനസ്സിലായിരുന്നില്ല. 'ദുര്‍റ' എന്നത് തങ്ങള്‍ക്ക് ഉള്‍കൊള്ളാനാവുന്നതിലും അപ്പുറത്താണെന്നാണ് അവര്‍ വിശ്വസിച്ചത്.
എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ ഈ അനുമാനത്തെ പൂര്‍ണ്ണമായും തിരുത്തുകയായിരുന്നു: ''അന്ത്യദിനം തങ്ങള്‍ക്കു വന്നെത്തുകയില്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞു. അങ്ങ് പറയുക; അല്ല; എന്റെ രക്ഷിതാവാണെ സത്യം, അത് നിങ്ങള്‍ക്കു വന്നെത്തുകതന്നെ ചെയ്യും. അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹു. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ യാതൊന്നും അവനില്‍നിന്ന് മറഞ്ഞുപോവുകയില്ല. എല്ലാം വളരെ കൃത്യമായിത്തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കക്കുന്നു'' (34:3). അല്ലാഹുവിന്റെ വിശാലവും വിപുലവുമായ സര്‍വജ്ഞാനത്തെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. ഒരു ആറ്റത്തെക്കാള്‍ ചെറുതും വലുതുമായ എല്ലാ വസ്തുക്കളും അവന്റെ മുമ്പില്‍ തുറന്ന പുസ്തകം പോലെയാണ്. അതേസമയം, ഒരു ആറ്റത്തെക്കാള്‍ ചെറിയ വസ്തു നിലവിലുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.  ആധുനിക ശാസ്ത്രം വളരെ വൈകിയാണ് ഇത് കണ്ടെത്തിയതെന്നുമാത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter