ഗോളശാസ്ത്രവും ഖുര്‍ആനും
ഗോളശാസ്ത്ര സംബന്ധിയായ നിരവധി പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാനാകും. മനുഷ്യര്‍ക്ക് ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനുമാണ് പടച്ച തമ്പുരാന്‍ ഇത്തരം സൂചനകള്‍ നല്‍കുന്നത്.  പ്രപഞ്ച സൃഷ്ടിപ്പ് പൊതുവെ, മഹാവിസ്‌ഫോടനം (The Big Bang) എന്നറിയപ്പെടുന്ന സര്‍വ്വാംഗീകൃത പ്രതിഭാസത്തിലൂടെയാണ് പ്രപഞ്ചത്തിന്‍റെ ഉത്പത്തി നടന്നതെന്ന് ശാസ്ത്രലോകം വിശദീകരിച്ചിട്ടുണ്ട്. ദശകങ്ങളായി ഗോളശാസ്ത്രജ്ഞരും  ഗോള-ഊര്‍ജ്ജ തന്ത്രജ്ഞരും ശേഖരിച്ച വസ്തുതകള്‍ ഇക്കാര്യം ശക്തിപ്പെടുത്തുന്നു. മഹാവിസ്‌ഫോടന സിദ്ധാന്തമനുസരിച്ച് പ്രപഞ്ചം ആദ്യത്തില്‍ ഒരു ഭീമാകാരമായ പിണ്ഡ (Primary Nebula) മായിരുന്നു. പിന്നീടത് പൊട്ടിത്തെറിക്കുകയും ഗ്യാലക്‌സികള്‍ രൂപപ്പെടുകയും ചെയ്തു. അതു വിഘടിച്ച് സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജന്മമെടുത്തു. പ്രപഞ്ചോല്‍പത്തി അപൂര്‍വ്വമായൊരു വസ്തുതയാണ്. അത് യാദൃച്ഛികമാണെന്ന വാദം സത്യത്തോട് നിരക്കുന്നതല്ല. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: ''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും ശേഷം അവയെ നാം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?'' (21:30). ഈ വിശുദ്ധ സൂക്തത്തിനും മഹാവിസ്‌ഫോടനത്തിനുമിടയിലെ ആകര്‍ഷകമായ പൊരുത്തം മാറ്റിനിര്‍ത്താനാവാത്തതാണ്. ആയിരത്തിനാന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അറേബ്യന്‍ മരുഭൂമിയില്‍ അവതരിച്ച ഒരു ഗ്രന്ഥം ഇത്രമാത്രം ഗഹനമായൊരു ശാസ്ത്രീയ സത്യം എങ്ങനെ ഉള്‍ക്കൊണ്ടു?
ഗ്യാലക്‌സിയുടെ രൂപീകരണവും വാതക പിണ്ഡവും ഗ്യാലക്‌സികള്‍ രൂപപ്പെടുന്നതിനു മുമ്പ് തല്‍സ്ഥാനത്ത് വാതകരൂപത്തില്‍ ചില അന്തരീക്ഷ പദാര്‍ത്ഥങ്ങള്‍ നിലനിന്നിരുന്നുവെന്ന് ശാസ്ത്രജ്ഞാനികള്‍ പറയുന്നു. ചുരുക്കത്തില്‍, മേഘപാളികള്‍ പോലെയുള്ള  വാതക പദാര്‍ത്ഥങ്ങള്‍ ഗ്യാലക്‌സികളുടെ ജനനത്തിനു മുമ്പുതന്നെ ഉണ്ടായിരുന്നു. ഈ അന്തരീക്ഷ പദാര്‍ത്ഥത്തെ സൂജിപ്പിക്കാന്‍ വാതകം (gas) എന്നതിലേറെ അനുയോജ്യം പുക (smoke) എന്ന പദമായിരിക്കും. പ്രപഞ്ചത്തിലെ ഈ വസ്തുതയെ സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിക്കുന്നത് പുക എന്ന് അര്‍ത്ഥം വരുന്ന 'ദുഖാന്‍' എന്ന പദമാണ്. അല്ലാഹു പറയുന്നു:
''ശേഷം അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. അവന്‍ അതിനോടും  ഭൂമിയോടും പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണപൂവമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.'' (41:11).
മഹാവിസ്‌ഫോടനത്തിന്റെ അനന്തരഫലമാണ് ഈ സത്യങ്ങളും. മുഹമ്മദ് നബിയുടെ കാലത്തെ അറബികള്‍ക്കിത് അറിയുമായിരുന്നില്ല. പിന്നെ, എന്തായിരിക്കും ഈ വിജ്ഞാനീയങ്ങളുടെ സ്രോതസ്സ്?
ഭൂമിയും ഗോളാകൃതിയും    
ഭൂമി പരന്നതാണെന്നാണ് ആദ്യകാല മനുഷ്യന്‍ വിഷ്വസിച്ചിരുന്നത്. സഞ്ചരിച്ചു സഞ്ചരിച്ച് മറ്റേ അറ്റത്തുനിന്നും താഴെ വീണുപോകുമോയെന്നു ഭയന്ന് അവര്‍ നൂറ്റാണ്ടുകളോളം ദീര്‍ഘയാത്രകള്‍ നടത്തിയിരുന്നില്ല. സര്‍ ഫ്രാന്‍സിസ് ഡ്രൈക്ക് എന്ന മനുഷ്യനാണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. 1597 ല്‍ കടല്‍യാത്ര നടത്തി അദ്ദേഹമിത് തെളിയിക്കുകയായിരുന്നു. രാപ്പകലുകളുടെ മാറിമറിയലിനെക്കുറിച്ചുവന്ന ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക. അല്ലാഹു പറയുന്നു: ''അല്ലാഹു രാത്രിയെ പകലിലും പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നത് നീ ചിന്തിച്ചിട്ടില്ലേ?'' (31:29).
പകല്‍ രാത്രിയിലേക്കും രാത്രി പകലിലേക്കും സാവധാനം ലയിച്ചുചേരുകയെന്നതാണ് 'യൂലിജു' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. ഭൂമി ഗോളാകൃതിയിലാകുമ്പോഴേ ഈ പ്രതിഭാസം ശരിക്കും സംഭവിക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നുവെങ്കില്‍ രാത്രിയില്‍നിന്നും പകലിലേക്കും പകലില്‍നിന്ന് രാത്രിയിലേക്കും പെട്ടന്നുള്ള മാറ്റമാണ് സംഭവിക്കുക. ഭൂമിയുടെ ഗോളാകൃതിയിലേക്ക് സൂചന നല്‍കി ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: ''ആകാശവും ഭൂമിയും അവന്‍ യാഥാര്‍ത്ഥപൂര്‍വം സൃഷ്ടിച്ചു. ശേഷം, രാത്രിയെകൊണ്ട് പകലിനെയുമ പകലിനെകൊണ്ട് രാത്രിയെയും ചുറ്റിപ്പൊതിഞ്ഞു.'' (39:5).
അറബിയില്‍ 'കവ്വറ' എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് ചുറ്റിക്കെട്ടുക, പൊതിയുക എന്നൊക്കെയാണ്. തലയില്‍ തലപ്പാവ് ധരിക്കുന്നതിന് സമാനമാണിത്. രാത്രി പകലിനെയും പകല്‍ രാത്രിയെയും ചുറ്റിപ്പൊതിയുന്ന അവസ്ഥ സംജാതമാവുക ഭൂമി ഉരുണ്ടതാവുമ്പോള്‍ മാത്രമാണ്.
എങ്കിലും, ഭൂമി  പൂര്‍ണമായും വൃത്താകൃതിയിലാണെന്ന് പറഞ്ഞുകൂടാ. കാരണം, അതില്‍ രണ്ടു ദ്രുവങ്ങളും അല്‍പം പരപ്പാര്‍ന്നതായതിനാല്‍ ദീര്‍ഘവൃത്താകൃതിയിലാണ് കാണപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നു: ''അതിനു ശേഷം അവന്‍ ഭൂമിയെ (മുട്ടയുടെ ആകൃതിയില്‍) പരത്തിയിരിക്കുന്നു.'' (79:30). അറബിയില്‍, ദഹാ, എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയെന്നാണ്. ഒരു ഒട്ടകപ്പക്ഷിയുടെ മുട്ട ദീര്‍ഘവൃത്താകൃതിയില്‍ ഭൂമിയുടെ ആകൃതിയോട് കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നു.
ഭൂമി പരന്നതാണെന്ന അന്ധമായ ധാരണക്ക് പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു കാലത്ത് ഭൂമി ഗോളാകൃതിയിലാണെന്ന് കൃത്യമായും വെളിപ്പെടുത്തുകയാണിവിടെ വിശുദ്ധ ഖുര്‍ആന്‍.ചന്ദ്രവെളിച്ചം പ്രതിബിംബം ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നുവെന്നാണ് പ്രാചീന നാഗരികതകള്‍ വിശ്വസിച്ചത്. ചന്ദ്ര വെളിച്ചം സൂര്യനില്‍നിന്നുള്ള പ്രതിഫലനം മാത്രമാണെന്ന് ഇന്ന് ശാസ്ത്രം നമ്മോട് പറയുന്നു. എന്തായിരുന്നാലും കാലങ്ങള്‍ക്കു മുമ്പുതന്നെ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ''ആകാശത്ത് നക്ഷത്ര മണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ പരിശുദ്ധനത്രെ. അവന്‍ അവിടെ സൂര്യനും വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിവെച്ചു.'' (25:61)
ഖുര്‍ആന്‍ പൊതുവെ സൂര്യനെ കുറിക്കാന്‍ 'ശംസ്' എന്ന പദമാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ വിളക്ക് എന്ന അര്‍ത്ഥംവരുന്ന 'സിറാജ്', ആളിക്കത്തല്‍ എന്ന് അര്‍ത്ഥം വരുന്ന 'വഹ്ഹാജ്', പ്രകാശിക്കല്‍ എന്ന് അര്‍ത്ഥം വരുന്ന 'ളിയാഅ് ' തുടങ്ങിയവയും ഇതേ വസ്തുവിനെതന്നെയാണ് സൂചിപ്പിക്കുന്നത്. കത്തിയാളുന്ന ആന്തരിക തലങ്ങളിലേക്ക് ചേര്‍ത്തുനോക്കുമ്പോള്‍ ഈ മൂന്നു വിശേഷണങ്ങളും സൂര്യനെ സംബന്തിച്ചിടത്തോളം വളരെ കൃത്യമാണ്. ഖമര്‍ എന്ന പദം കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ചന്ദ്രനെ സൂചിപ്പിക്കുന്നത്. പ്രകാശം നല്‍കുന്നത് എന്ന അര്‍ത്ഥത്തില്‍ 'മുനീര്‍' എന്ന പദം നല്‍കി ഖുര്‍ആന്‍ തന്നെ ഇത് വിശദീകരിച്ചിട്ടുണ്ട്. സ്വയം പ്രകാശിക്കുകയോ ഉള്ള പ്രകാശത്തെ കെടുത്തുകയോ ചെയ്യാനാകാത്ത ചന്ദ്രന്റെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ചും ഈ ഖുര്‍ആനിക വിശകലനം സൂചിപ്പിക്കുന്നു. അതേ സമയം ഖുര്‍ആനില്‍ ഒരിക്കല്‍പോലും ചന്ദ്രനെ കുറിക്കാന്‍ സിറാജ്, വഹ്ഹാജ്, ളിയാഅ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ല. സൂര്യനെകുറിക്കാന്‍ നൂര്‍ എന്നോ മൂനീര്‍ എന്നോ വന്നിട്ടുമില്ല. ചന്ദ്രവെളിച്ചത്തിനും സൂര്യപ്രകാശത്തിനുമിടയിലെ വ്യത്യാസം ഖുര്‍ആന്‍ വേര്‍തിരിച്ച് കാണിച്ചുതരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സൂര്യപ്രകാശത്തെയും ചന്ദ്രവെളിച്ചത്തെയും പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''സൂര്യനെ പ്രകാശവും ചന്ദ്രനെ ശോഭയുമാക്കിയത് അവനാണ്.'' (10:5).
''എങ്ങനെയാണ് അല്ലാഹു അടുക്കുകളായി എഴു ആകാശങ്ങളെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കണ്ടില്ലേ. ചന്ദ്രനെ അവന്‍ ശോഭയുള്ളതും സൂര്യനെ പ്രകാശിക്കുന്നതും ആക്കിയിരിക്കുന്നു.'' (71:15-16).
സൂര്യന്‍ ചലിക്കുന്നു കാലങ്ങളോളം യൂറോപ്യന്‍ തത്ത്വജ്ഞാനികളും ശാസ്ത്രകാരന്മാരും വിശ്വസിച്ചത് ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും സൂര്യനടക്കം മറ്റു സര്‍വ്വ ഗ്രഹങ്ങളും അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നുമാണ്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ കാലം മുതല്‍ ഭൂമി കേന്ദ്രീകൃത പ്രപഞ്ചം എന്ന സങ്കല്‍പ(Geocentric concept)മാണ് പാശ്ചാത്യ ലോകത്ത് പ്രചാരം നേടിയത്. 1512-ഓടെ നിക്കോളാസ് കോപ്പര്‍ നിക്കസ് സൂര്യകേന്ദ്രീകൃത പ്രപഞ്ചമെന്ന സിദ്ധന്തം (Heliocentric Theory of Planentary Motion) മുന്നോട്ടുവെച്ചു. സൗരയൂഥത്തിന്റെ മധ്യത്തില്‍ സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നുവെന്നും മറ്റു ഗ്രഹങ്ങള്‍ അതിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നുമാണ് അദ്ദേഹം സമര്‍ത്ഥിച്ചത്. 1609 ല്‍ 'ആസ്‌ട്രോനോമിയ നോവ' എന്ന പേരില്‍ ജര്‍മന്‍ ശാസ്ത്രകാരന്‍ ജോഹന്നസ് കെപ്ലര്‍ ഒരു ഗന്രന്ഥമിറക്കി. അതില്‍ അദ്ദേഹം 'ഗ്രഹങ്ങള്‍ സൂര്യനുചുറ്റും വര്‍ത്തുളാകൃതിയില്‍ സഞ്ചരിക്കുക മാത്രമല്ല; അവ സ്വയം അച്ചുതണ്ടില്‍ ശക്തമായി കറങ്ങുന്നുവെന്നും ഉറപ്പിച്ചു പരഞ്ഞു.
ഈ അറിവ് യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ക്ക് വലിയ അനുഗ്രഹമായി. രാപ്പകലുകളുടെ മാറിമറിയല്‍ അടക്കം സൗരയൂഥത്തിലെ പല  സംഭവവികാസങ്ങളും ഇതുവെച്ച് അവര്‍ കൃത്യമായിത്തന്നെ വിശദീകരിച്ചു. പക്ഷെ, ഈ കണ്ടുപിടിത്തങ്ങളെല്ലാം നടന്നുകഴിഞ്ഞിട്ടും സൂര്യന്‍ നിശ്ചലമാണെന്നും അത് ഭൂമിയെപ്പോലെ സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നില്ലെന്നുമുള്ള ഒരു തെറ്റദ്ധാരണയാണ് പൊതുവെ അവര്‍ക്കിടയില്‍ നിലനിന്നത്. എന്റെ കുട്ടിക്കാലത്ത് സ്‌കൂളിലെ ജ്യോഗ്രഫി പുസ്തകത്തില്‍ സൂര്യന്‍ ചലിക്കുന്നില്ലായെന്ന വിഡ്ഢിത്തം പാടിപ്പഠിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''അവനത്രെ സൂര്യ ചന്ദ്രന്മാരെയും രാപ്പകലുകളെയും സൃഷ്ടിച്ചത്. അവയോരോന്നും അവയുടെ ഭ്രമണപദത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു'' (21:33). സഞ്ചാരത്തെ സൂചിപ്പിക്കുന്നതിന് ഈ സൂക്തത്തില്‍ അല്ലാഹു ഉപയോഗിക്കുന്നത് 'യസ്ബഹൂന്‍' എന്ന അറബി പദമാണ്. സബഹ എന്ന ധാതുവില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. സ്വയം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ മറ്റൊരു ചലനത്തെ കുറിക്കാനാണ് ഇതുകൊണ്ട് ലക്ഷീകരിക്കുന്നത്. സബഹ എന്ന പദം ഭൗമോപരിതലത്തില്‍ നില്‍ക്കുന്ന ഒരു മനുഷ്യനിലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ അവന്‍ ഉരുളുന്നു എന്ന് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല. പകരം, നടക്തുന്നുവെന്നോ ഓടുന്നുവെന്നോ ആണ് അര്‍ത്ഥമാക്കുന്നത്. അതേസമയം വെള്ളത്തിലുള്ള ഒരാളിലേക്ക് ഇത് ചേര്‍ത്തിപ്പറയുമ്പോള്‍ അവന്‍ നിശ്ചലനായി ജലോപരിതലത്തില്‍ കിടക്കുന്നുവെന്നല്ല ഉദ്ദേശിക്കുന്നത്; മറിച്ച്, അവന്‍ അതില്‍ നീന്തുന്നുവെന്നാണ്.
ഇതുപോലെ, യസ്ബഹു' എന്ന പദം സൂര്യനെ പോലെ ഒരു ആകാശ ഗോളവുമായി ചേര്‍ത്തുപറയുമ്പോള്‍ അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നുവെന്നു മാത്രമല്ല; സ്വയം കറങ്ങുകയും ശൂന്യാകാശത്തിലൂടെ മുന്നോട്ട് ചലിക്കുകയും ചെയ്യുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വസ്തുത പിന്നീട് സ്‌കൂള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യന്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നത് ചില ഉപകരണങ്ങളുടെ സഹായത്തോടെ നമുക്ക് തെളിയിക്കാന്‍ കഴിയും. മേശക്കു പുറത്തു സൂര്യനെ പ്രതിനിധീകരിക്കുന്ന ഒരു വസ്തു വെച്ചായിരിക്കണം നിരീക്ഷണം. 25 ദിവസങ്ങള്‍ കൊണ്ട് അത് സ്വയം കറങ്ങിത്തീരുന്ന നിലക്ക് സംവിധാനിക്കണം. അഥവാ, സൂര്യന്‍ സ്വയം അച്ചുതണ്ടില്‍ ഒരു തവണ കറങ്ങുന്നത് 25 ദിവസങ്ങള്‍ കൊണ്ടാണ്. സൂര്യന്‍ സ്‌പെയ്‌സിലൂടെ സെക്കന്റില്‍ 150 മയിലുകള്‍ വേകതയിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു തവണ നമ്മുടെ ക്ഷീരപഥം ചുറ്റിക്കറങ്ങാന്‍ 200 മില്യന്‍ വര്‍ഷങ്ങള്‍ വേണം. ഖുര്‍ആന്‍ പറയുന്നു: ''ചന്ദ്രന്‍ സൂര്യനെയോ സൂര്യന്‍ ചന്ദ്രനെയോ പ്രാപിക്കുകയില്ല. ഓരോന്നും നിശ്ചിത ഭ്രമനപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.'' (36: 40).
സൂര്യനും ചന്ദ്രനും സ്വന്തമായ ഭ്രമണപഥങ്ങളുണ്ടെന്നും അവ സ്വയം ചലിക്കുന്നതോടൊപ്പം അതിലൂടെ സഞ്ചരിക്കുന്നുണ്ടെന്നുമുള്ള ആധുനിക ഗോള ശാസ്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്കാണ് ഈ സൂക്തം വിരല്‍ ചൂണ്ടുന്നത്. സൗരയൂഥമൊന്നടങ്കം സൂര്യന്‍ ഏതൊരു 'നിശ്ചില സ്ഥല'ത്തേക്കാണോ സഞ്ചരിക്കുന്നത് ആധുനിക ഗോളശാസ്ത്രം അതിനെ കൃത്യമായി നിര്‍ഹവചിച്ചിട്ടുണ്ട്. സോളാര്‍ അപെക്‌സ് എന്നാണ് അവര്‍ ഇതിന് നല്‍കിയ പേര്. സൗരയൂഥവും ആല്‍ക്കലി റേ എന്ന നേരത്തെ നിര്‍ണ്ണയിക്കപ്പെട്ട നക്ഷത്രക്കൂട്ടത്തിലെ ഒരു നിശ്ചിത ബന്ദുവിലേക്ക് സഞ്ചരിക്കുന്നുണ്ടത്രെ. ഒരു തവണ ഭൂമിയെ വലയം വെക്കാന്‍ ആവശ്യമായ അതേ കാലയളവ് തന്നെയാണ് ചന്ദ്രനു സ്വന്തം അച്ചുതണ്ടില്‍ കറങ്ങാനും ആവശ്യം. ഏകദേശം ഇരുപത്തിയൊമ്പതര ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഖുര്‍ആനിക സത്യങ്ങളോട് ശാസ്ത്രീയ കണ്ടെത്തലുകള്‍ യോജിച്ചുവരുന്നത് ഏതൊരാളെയും അമ്പരപ്പിക്കുന്നു. ഇവിടെ നാം നമ്മോടുതന്നെ ചോദിച്ചുപോകുന്നു: ''എന്തായിരിക്കും വിശുദ്ധ ഖുര്‍ആനിലെ വിസ്മയ ജ്ഞാനങ്ങളുടെ സ്രോതസ്സ്?''
അണഞ്ഞുകൊണ്ടിരിക്കുന്ന സൂര്യന് അഞ്ചു ബില്യന്‍ വര്‍ഷങ്ങളായി സൗരോപരി തലത്തില്‍ നടക്കുന്ന ചില രാസപ്രക്രിയകള്‍ നിമിത്തമായാണ് സൂര്യനില്‍ വെളിച്ചം നിലനില്‍ക്കുന്നത്. സൂര്യനും അതുവഴി ഭൂമിയും നാശമടയുന്ന ഒരു ദിവസം ഈ പ്രകാശവും അണഞ്ഞുപോകും. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇതിലേക്ക് സൂചന നല്‍കുന്നുണ്ട്. ''സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്.'' (36:38). ഇവിടെ ഉപയോഗിക്കപ്പെട്ട മുസ്തഖര്‍റ് എന്ന പദം ഒരു നിശ്ചിത സ്ഥലത്തെയോ സമയത്തെയോ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ഈ സൂക്തം നേരത്തെ തീരുമാനിക്കപ്പെട്ട സൂര്യന്റെ ആസന്ന പതനത്തെയാണ് വിളിച്ചറിയിക്കുന്നത്. പ്ലാസ്മയുടെ സാന്നിധ്യം ആകാശ ഗോള സംവിധാനങ്ങള്‍ക്കു വെളിയില്‍ പൊതവെ ശൂന്യ പ്രതലമാണ് കാണപ്പെടുന്നത്. ഇതില്‍ ഒരു തരം പദാര്‍ത്ഥ സാന്നിധ്യമുണ്ടെന്ന് ഗോള ശാസ്ത്ര ഊര്‍ജ്ജ ജ്ഞാനികള്‍ കണ്ടെത്തുകയുണ്ടായി. പ്ലാസ്മ എന്നാണ് അവര്‍ അതിനെ നാമകരണം ചെയ്തത്. അയേണീകരിക്കപ്പെട്ട ഗ്യാസും തുല്യ അനുപാതത്തില്‍ സ്വതന്ത്ര ഇലക്‌ട്രോണുകളും പോസിറ്റീവ് അയേണുകളും ചേര്‍ന്നതാണ് പ്ലാസ്മ. 'ഫോര്‍ത്ത് സ്റ്റേറ്റ് ഓഫ് മാറ്റര്‍' എന്നും ഇതറിയപ്പെടുന്നു. ഖരം, ദ്രാവകം, വാതകം എന്നിവയാണ് മറ്റു മൂന്നു ഘട്ടങ്ങള്‍. ഗോള സംബന്ധമായ ഈ പദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യത്തെ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്. ''അവനാണ് ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും സൃഷ്ടി നടത്തിയത്.'' (25: 59). ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ പദാര്‍ത്ഥത്തെക്കുറിച്ച് അറിവുള്ളവര്‍ ഉണ്ടായിരുന്നുവെന്നത് ഏതൊരാള്‍ക്കും പരിഹാസ്യമായി മാത്രമേ തോന്നുകയുള്ളൂ.
വികസിക്കുന്ന പ്രപഞ്ചം 1925 ല്‍ അമേരിക്കന്‍ ഗോള ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ള്‍ തന്റെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഗ്യാലക്‌സികള്‍ പരസ്പരം അകലുകയാണെന്നും തദ്ദ്വാരാ, പ്രപഞ്ചം വികസിക്കുന്നുവെന്നത് ഇന്നൊരു സ്ഥാപിത ശാസ്ത്രീയ സത്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു: ''ആകാശത്തെ നാം സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു. നിശ്ചയം നാം അതിനെ വികസിപ്പിച്ചുകൊണ്ടിരിക്കക്കുന്നു'' (51:47). 'മൂസിഊന്‍' എന്ന അറബി പദത്തിന്റെ അര്‍ത്ഥം കൃത്യമായും 'വികസിപ്പിക്കുക' എന്നാണ്. സദാ വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച സൃഷ്ടിപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രപഞ്ചം വികസിക്കുകയാണ് എന്ന കണ്ടെത്തലാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗതിക വിപ്ലവമെന്ന് സ്റ്റീഫണ്‍ ഹോക്കിംഗ് തന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' (സമയത്തിന്റെ ഹ്രസ്വ ചരിത്രം) എന്ന പുസ്തകത്തില്‍ എഴുതി വെച്ചിട്ടുണ്ട്.
എന്നാല്‍, മനുഷ്യന്‍ ടെലസ്‌കോപ്പു പോലും കണ്ടെത്തുന്നതിനു മുമ്പുതന്നെ വിശുദ്ധ ഖുര്‍ആന്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അറബികള്‍ ഗോള ശാസ്ത്രത്തില്‍ ഏറെ നിപുണരായതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനിലെ ഗോളശാസ്ത്ര സൂചനകള്‍ അത്ര വിസ്മയകരമല്ലെന്നു പലരും വാദിച്ചേക്കാം. ഗോള ശാസ്ത്രത്തില്‍ അറബികള്‍ക്കുള്ള അഗാധ പാണ്ഡിത്യം അവര്‍ അംഗീകരിക്കുന്നുവെന്നത് ശരിതന്നെ. പക്ഷെ, അറബികള്‍ ഗോളശാസ്ത്രത്തില്‍  അഗ്രഗണ്യരാകുന്നതിന് മുമ്പുതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട് എന്ന സത്യം അവര്‍ തിരിച്ചറിയാതെ പോവുകയാണ്. എല്ലാറ്റിനും പുറമെ, പ്രപഞ്ചോല്‍പത്തിപോലെ പരാമൃഷ്ഠമായ അനവധി ശാസ്ത്രീയ സത്യങ്ങള്‍ അറബികള്‍ ശാസ്ത്രീയ രംഗത്ത് വന്‍ വികാസം വരുത്തിയിട്ടുപോലും സ്വയം കണ്ടെത്തിയിരുന്നില്ലായെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, ഗോള ശാസ്ത്ര രംഗത്തെ അറബികളുടെ പുരോഗതിയല്ല ഈ വിഷയകരമായി വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാന്‍ കാരണമെന്ന് വ്യക്തമാക്കുന്നു. തീര്‍ച്ചയായും ഇവിടെ ഒരു എതിര്‍ചിന്തയാണ് പ്രസക്തമാകുന്നത്. അഥവാ, വിശുദ്ധ ഖുര്‍ആന്‍ ഗോളശാസ്ത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതുകൊണ്ടായിരുന്നു അറബികള്‍ ഈ രംഗത്ത് വ്യുല്‍പത്തി നേടിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter