ഫത്ഹുല്ല ഗുലന്റെ അറസ്റ്റ് ആവശ്യപ്പെട്ട തുര്‍ക്കി മന്ത്രി യു.എസില്‍

 

ഫത്ഹുല്ല ഗുലനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കി നീതിന്യായ വകുപ്പ് മന്ത്രി യു.എസ് അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തും.
തുര്‍ക്കി മന്ത്രി ബെകീര്‍ ബോസ്ഡാക്  ഗുലനെ കുറിച്ചുള്ള പുതിയ തെളിവുകള്‍ അമേരിക്കക്ക് കൈമാറും.  തുര്‍ക്കി ജനറല്‍ സ്റ്റാഫ് ചീഫ് ഹുലുസി അകാര്‍,ഇന്റലിജന്‍സ് ചീഫ് ഹകാന്‍ഫിദാന്‍, രാഷ്ട്രീയ വക്താവ് ഇബ്രാഹീം ഖലിന്‍ തുടങ്ങിയവരാണ് മന്ത്രിക്കോപ്പം ഡെണാള്‍ഡ് ട്രംപിനെ കാണുന്നത്.
തുര്‍ക്കി ഹിത പരിശോധനയില്‍ ഉറുദുഗാനെ അഭിനന്ദിച്ച അന്താരാഷ്ട്രാ നേതാക്കളിലൊരാളായ ട്രംപ് ഗുലനെ അറസ്റ്റ് ചെയ്യുന്നതില്‍ സഹകരിക്കുമെന്നാണ് ഉറുദുഗാനും കൂട്ടരും പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter