സസ്യശാസ്ത്രവും ഖുര്‍ആനും
ചെടികളിലെ ലിംഗവ്യത്യസം സസ്യങ്ങളിലും സ്ത്രീ-പുരുഷ ലിംഗഭേദമുണ്ടെന്ന് പ്രാചീന മനുഷ്യര്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍, ചെടികളില്‍ ആണും പെണ്ണും നിലനില്‍ക്കുന്നുവെന്ന് സസ്യശാസ്ത്രം സമര്‍ഥിക്കുന്നു. ഒരേ തടിയില്‍ത്തന്നെ രണ്ടു സ്വഭാവങ്ങളും പ്രകടിപ്പിക്കുന്ന ചെടികളും ദൃശ്യമാണ്. ഖുര്‍ആന്‍ പറയുന്നു: ''അവന്‍ നിങ്ങള്‍ക്കുവേണ്ടി ആകാശത്തുനിന്നും ജലമിറക്കുകയും അതുമൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു'' (20:53).
ഫലങ്ങളും ജോടി ''എല്ലാ ഫല വര്‍ഗങ്ങളിലും അവന്‍ ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു'' (13:3). വലിയ സസ്യങ്ങളുടെ പ്രത്യുല്‍പാദന മാര്‍ഗമാണ് ഫലങ്ങള്‍. സ്ത്രീ പുരുഷ അവയവങ്ങള്‍ സംവിധാനിക്കപ്പെട്ട പുഷ്പങ്ങളാണ് ഇതിന്റെ മുന്നോടി. ഒരു പുഷ്പത്തില്‍നിന്നും മറ്റൊന്നിലേക്ക് പൂമ്പൊടി പറന്നെത്തുന്നതോടെ ഫലങ്ങള്‍ ജനിക്കുയാണ്.
പിന്നീടത്, പാകമാവുകയും വിത്തുകളായി രൂപപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന പോലെ ഓരോ ഫലവും ആണ്‍-പെണ്‍ അവയവങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. എന്നാല്‍, വാഴപ്പഴം, പൈനാപ്പിള്‍, അത്തിപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയവയുടെ ചില ഇനങ്ങളില്‍ സംയോജന പുഷ്പങ്ങള്‍ ഉല്ലാതെത്തന്നെ പ്രത്യുല്‍പാദനം നടക്കുന്നു. അവക്ക് അവയുടെതായ ലൈംഗിക സ്വഭാവമുണ്ടെന്നതാണ് പ്രത്യേകത. ഇണകള്‍ ''നാം എല്ലാ വസ്തുക്കളില്‍നിന്നും ഇണകളെ സൃഷ്ടിച്ചിരിക്കുന്നു.'' (51:49). മനുഷ്യന്‍, മൃഗം, സസ്യം, ഫലങ്ങള്‍ എന്നിവക്കു പുറമെ സര്‍വ്വ ചരാചരങ്ങളും ദ്വിമാനമുള്ളവയാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. വൈദ്യുതിയിലെ പോസിറ്റീവ്-നഗറ്റീവ് ചാര്‍ജുകള്‍ ഇതിന് ഉദാഹരണമാണ്. ഖുര്‍ന്‍ പറയുന്നു: ''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും മനുഷ്യ ശരീരങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും ഇണകളെ സൃഷ്ടിച്ച നാഥന്‍ ഏറെ പരിശുദ്ധന്‍ തന്നെ'' (36:36). മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാകുന്നതും അല്ലാത്തതും ഇതുവരെ കണ്ടെടുക്കപ്പെട്ടതും അല്ലാത്തതുമായ സര്‍വ്വ വസ്തുക്കളും ഇണകളോടുകൂടെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter