വിഷയം: ‍ ഇഷ്റാഖ് നിസ്കാരം

ളുഹാ നിസ്കാരവും ഇഷ്റാഖ് നിസ്കാരവും ഒന്നാണോ? രണ്ടും രണ്ടാണെങ്കില്‍ എന്താണ് വ്യത്യാസം?

ചോദ്യകർത്താവ്

മുഹമ്മദ്

Oct 31, 2021

CODE :Pra10672

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ളുഹാ നിസ്കാരവും ഇഷ്റാഖ് നിസ്കാരവും ഒന്നാണെന്നാണ് പണ്ഡിതന്മാരില്‍ ഒരുപറ്റം പേരുടെ അഭിപ്രായം. രണ്ടുപേരാണെന്നേ ഉള്ളൂ. എന്നാല്‍ രണ്ടും വെവ്വേറെ നിസ്കാരങ്ങളാണെന്ന് അഭിപ്രായപ്പട്ട ഇമാം ഗസാലീ(റ) അടക്കമുള്ള പ്രഗല്‍ഭരായ പണ്ഡിതരുണ്ട്. ഈ അഭിപ്രായമനസരിച്ച് സൂര്യന്‍ ഉദിക്കുന്ന സമയത്ത് സുന്നത്തായ ഇഷ്റാഖ്  നിസ്കരാം ഞാന്‍ നിര്‍വഹിക്കുന്നു എന്ന നിയ്യത്തോടെയാണ് ഈ നിസ്കാരം നിര്‍വഹിക്കേണ്ടത്. ളുഹാ നിസ്കാരം പോലെ സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്നത് വരെ ഇഷ്റാഖിന് സമയമില്ല. സൂര്യന്‍ ഉദിച്ച് നന്നായി ഉയരുന്നതോടെ ഇഷ്റാഖിന്‍റെ സമയം അവസാനിക്കും.  (ഫത്ഹുല്‍മുഈന്‍, ഇആനതുത്ത്വാലിബീന്‍, ശര്‍വാനീ 2/252)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter