ലോക ഭക്ഷ്യദിനത്തിലെ ഇസ്‌ലാമിക വിചാരങ്ങള്‍

ഇന്ന് ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്ന ദിനം, പട്ടിണി മൂലം ആളുകള്‍ മരിക്കുന്നതിലേറെയായി അമിതമായ ഭക്ഷണം ഉപയോഗിച്ച് മരിക്കുന്ന വാര്‍ത്തയും നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. ഭക്ഷണത്തിന്റെ അമിതോപയോഗം കാരണം നിരവധി അസുഖങ്ങളാണ് മനുഷ്യ ശരീരങ്ങളെ പിടികൂടുന്നത്. കാന്‍സര്‍,പ്രഷര്‍,ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങളുടെയും പല കാരണങ്ങളും ചെന്നെത്തുക ഭക്ഷണക്രമമില്ലായ്മയും അമിത ഭക്ഷണവുമാണ്.

ഒരിക്കല്‍ പ്രവചാകരുടെ അടുത്തേക്ക് റോമിലെ ഡോക്ടര്‍മാര്‍ വന്ന് ചോദിക്കുകയുണ്ടായി എന്താണ് മദീനക്കാര്‍ക്ക് അസുഖമില്ലാത്തത് എന്ന്. നമ്മുടെ ഭക്ഷണ ക്രമം രോഗത്തെവിളിച്ചു വരുത്തുന്നതില്‍ വലിയ പങ്കുണ്ടെന്നതിലേക്കുള്ള സൂചനയാണ് മുകളിലുദ്ധരിച്ച സംഭവം.
മഹാനായ പ്രവാചകര്‍ (സ) തങ്ങള്‍ പറഞ്ഞത് ശരീരത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് ഒഴിച്ചിടാനുമാണ്, മനുഷ്യനെ സംബന്ധിച്ചെടുത്തോളം അവന്റെ നട്ടെല്ല് നിവര്‍ന്ന് നില്‍ക്കാനുള്ള ഭക്ഷണം മതിയെന്നാണ് പ്രവാചകര്‍(സ) തങ്ങള്‍ അരുളിയത്(തുര്‍മുദി).

മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെയാണ് രാത്രി ക്ഷണം കഴിക്കേണ്ടത്.രാത്രി ദഹനം കുറവായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നു.ഭക്ഷണം കഴിച്ച ശേഷം മൂന്ന് മണിക്കൂറെങ്കിലും ഉറങ്ങുന്നതിന് മുമ്പ് ദഹിക്കാനുള്ള സമയം ലഭിക്കണംഎന്നതാണ് അതിന് കാരണം.ശാസ്ത്രീയമായി ഇന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന രീതി പ്രവാചകര്‍ (സ)കാലങ്ങള്‍ക്ക് മുമ്പേ നിര്‍ദേശിച്ചതാണ്.
ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ രണ്ടാം ഖലീഫ മഹാനായഉമര്‍ ബ്‌നുല്‍ ഖത്താബ് (റ) ഭരിക്കുന്ന കാലം.അന്ന് മദീനയില്‍ സുബൈര്‍ ബ്‌നു അവ്വാം (റ)ന്റെ ഇറച്ചിക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഖലീഫ ഉമര്‍ (റ) ആ ഇറച്ചിക്കടക്ക് ചുറ്റും നിന്ന് തലേ ദിവസം ഇറച്ചി വാങ്ങിയവര്‍ പിറ്റേ ദിവസവും വരുന്നുണ്ടെങ്കില്‍ അവരെ പറഞ്ഞയച്ചിരുന്നു. രണ്ട് ദിവസം അടുപ്പിച്ച് ഇറച്ചി കഴിക്കണ്ട എന്നുള്ളതാണ് അതിന്റെ കാരണം. മഹാനായ ഉമര്‍ (റ) പറയുന്നു. മാംസം സ്ഥിരമായി കഴിക്കുന്നവന് മത്ത് വരും. ഒരു ദിവസം ഇടവിട്ടെങ്കിലും കഴിക്കാനും മുസ് ലിംകളുടെ ആരോഗ്യം സംരക്ഷിക്കുവാനുംഖലീഫ ശ്രദ്ധിച്ചിരുന്നുവെന്നര്‍ഥം.
ആഘോഷങ്ങളില്‍ വേസ്റ്റാക്കപ്പെടുന്ന ഭക്ഷണവും അമിത ഭോജനവുമാണ് കാണപ്പെടുന്നത്.

മഹാനായ ഇമാം ഗസാലി(റ) തന്റെ മിന്‍ഹാജുല്‍ ആബിദീന്‍ എന്ന ഗ്രന്ഥത്തില്‍ അമിത ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന പത്തോളം വിപത്തുകളെ പരിചയപ്പെടുത്തുന്നുണ്ട്
1-ഹൃദയ കാഠിന്യമാണ്.
2-അവയവങ്ങളുടെ ഫിത്‌ന(ദോഷങ്ങള്‍) നന്നായി ഭുജിക്കുന്നവന് ഹറാമിലേക്ക(നിഷിദ്ധമായ  കാര്യങ്ങളിലേക്ക) നോക്കുവാനും കാരണമാകും.
3-ഗ്രഹിക്കാനും മനസ്സിലാക്കാനുമുള്ള കുറവിന് കാരണമാകും
4-ഇബാദത്ത്(ആരാധന) കുറവിന് കാരണമാകും
5-ഈമാന്റെ മാധുര്യം കുറയും
6-ഹറാം(നിഷിദ്ധമായത്)ശുബ്ഹത്ത് (ഹറാമോ ഹലാലോ എന്ന് അറിയാത്തത്)എന്നിവയിലെത്തിപ്പെടുകയെന്ന അപകടം അതിലൂടെ വന്നുചേരുന്നു.
7-ഹൃദയവും ശരീരവും അത്മായി വ്യാപൃതമാവുക എന്നതാണ്.
8-ആഖിറത്തു(പരലോകവുമായി)യി ബന്ധിക്കുന്ന കാര്യമാണ്.സകറാത്തുല്‍ മൗത്തില്‍ (മരിക്കുന്ന സമയത്തെ വേദനയുടെ ശക്തി വര്‍ധിക്കല്‍)
9-അന്ത്യനാളില്‍ പ്രതിഫല്‍ ചുരുങ്ങല്‍
10-അതുമായി ബന്ധപ്പെട്ട വിചാരണയാണ്. ഈ ലോക(ദുന്‍യാവ്)നെ സംബന്ധിച്ചെടുത്തോളം അതിന്റെ അനുവദനീയ(ഹലാല്‍)കാര്യങ്ങളെ തൊട്ട് വിചാരണയും ഹറാമായ(നിഷിദ്ധ) കാര്യങ്ങളെ തൊട്ട് ശിക്ഷയും നല്‍കുന്നതാണ്.

മഹാനായഅബൂബക്കര്‍സിദ്ധീഖ് (റ) പറയാറുണ്ടായിരുന്നു. ഞാന്‍ മുസ്‌ലിമായത് മുതല്‍ വയര്‍നിറച്ച് ഭക്ഷിച്ചിട്ടില്ല , എന്റെ നാഥനുമായുള്ള ഇബാദത്തിന്റെ മാധുര്യം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്.മഹാനായ അലിയ്യ്ബ്‌നു അബീ ത്വാലിബ് (റ) പറയുന്നു അമിതമായ വെള്ളം കൃഷി നശിപ്പിക്കും പോലെ അമിത ഭക്ഷണം ഹൃദയത്തെ നശിപ്പിക്കും.ചുരുക്കത്തില്‍ പട്ടിണിമൂലം മരിക്കുന്നത് പോലെയോ അതിലുപരിയോ ആയി അമിത ഭക്ഷണവും ജീവിതത്തെയും ജീവനെയും ബാധിക്കുന്നുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter