ഹജ്ജ് 2020: അന്തിമ തീരുമാനം  വൈറസ്  വ്യാപന തോതനുസരിച്ച്-  സഊദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറോണ വൈറസ് ലോകത്തുടനീളം ശക്തമായി പടർന്നു പിടിക്കുന്നതിനിടെ ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈറസിന്റെ വ്യാപനമനുസരിച്ചായിരിക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യമനുസരിച്ച്‌ റമദാന്‍ മാസത്തിലും ഇത് പോലെയുള്ള കടുത്ത നിയന്ത്രണം തുടരേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നില്ലെന്നും പ്രതീക്ഷകള്‍ക്കും ഭാവനകള്‍ക്കും അപ്പുറമാണ് ലോകത്തിന്റെ അവസ്ഥയെന്നും സഊദിയും ഇതേ അവസ്ഥയിലായതിനാൽ എത്ര മാസം ഇങ്ങനെ തുടരേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ ചിന്തയെന്നും മന്ത്രാലയം വ്യക്തമാക്കി.

റമദാനും ഈദുല്‍ഫിത്തറും സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും നിലവിലെ സാഹചര്യമനുസരിച്ച്‌ റമദാന്‍ മാസത്തിലും നിയന്ത്രണം തുടരേണ്ടിവരുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതീവ ഗുരുതരപ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter