ആവശ്യമുള്ള മരുന്ന് എത്തിച്ചു നൽകാൻ വിഖായയുടെ ചെയിൻ സർവീസ്
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്ന കേരളത്തിൽ മരുന്ന് എത്തിച്ചു നൽകുന്ന സംവിധാനവുമായി എസ്കെഎസ്എസ്എഫ് വിഖായ സന്നദ്ധ സംഘം രംഗത്ത്. ഇതിനായി കേരള സർക്കാരുമായി സഹകരിച്ച് വിഖായയുടെ ചെയിൻ സർവീസ് ആരംഭിച്ചു. ആവശ്യമുള്ള മരുന്നുകൾ വിളിക്കുന്നതിന് അനുസരിച്ച് എത്തിച്ചു നൽകുകയാണ് ചെയിൻ സർവീസിലൂടെ വിഖായ ചെയ്യുന്നത്. തൃശ്ശൂരിൽ നടന്ന എസ്കെഎസ്എസ്എഫിന്റെ സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചാണ് വിഖായ എന്നപേരിൽ സന്നദ്ധ സംഘടന രൂപീകരിക്കുന്നത്. കേരളത്തിൽ പ്രളയം വിഴുങ്ങിയതടക്കമുള്ള നിരവധി സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് സഹായവുമായി വിഖായ സേവനം ചെയ്തിട്ടുണ്ട്. മരുന്നിനായി താഴെയുള്ള നമ്പറിൽ വിളിക്കുക 9947999399, 9633648530 9544999388, 9947354646

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter