ലബനാനിൽ ഇനി പട്ടാള ഭരണം
ബെയ്‌റൂത്ത്: തുറമുഖത്തിലുണ്ടായ പൊട്ടിത്തെറി മൂലം ലെബനാനില്‍ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് മന്ത്രിസഭ രാജിവച്ചതിനു പിന്നാലെ, രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം സൈന്യത്തിന് കൈമാറി. സൈന്യത്തിന് കൈമാറുന്ന കാര്യത്തില്‍ ലബനാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഓഗസ്റ്റ് അഞ്ചിന് ബെയ്‌റൂത്ത് നഗരത്തിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് നഗരത്തിന്റെ ഒരു ഭാഗം തന്നെ കത്തിയമരുകയും 200 നടുത്ത് ആളുകള്‍ മരണപ്പെടുകയും 6000 ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൈന്യമായിരിക്കും ഇനി നിയന്ത്രിക്കുക. അഭിപ്രായ സ്വാതന്ത്ര്യം, കൂടിച്ചേരാനുള്ള സ്വാതന്ത്ര്യ, പത്രസ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് പുതിയ അടിയന്താരാവസ്ഥ. കൂടാതെ, സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ആരുടെയും വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരമുണ്ടാവും. രാജ്യത്തെ സൈനിക കോടതികളിലായിരിക്കും ജുഡീഷ്യല്‍ നടപടികള്‍ നടക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter