യമനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് സഊദി അംബാസിഡര്‍

യമനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് സഊദി അറേബ്യന്‍ അംബാസിഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

തങ്ങളുടെ രാജ്യം ഇറാനുമായി യുദ്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെന്നും യമന്‍യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അദ്ധേഹം വ്യക്തമാക്കി.
ഹൂഥികള്‍ യമനില്‍ അവരുടെ അധികാരവും അധിനിവേശവും പരിമിതപ്പെടുത്തി യു.എന്‍ 2216 പ്രമേയം അംഗീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
യോഗത്തില്‍ യമന്‍ പ്രതിനിധി അബ്ദുല്ല അല്‍സഅദി സന്നിഹിതനായിരുന്നു, 
മക്കയില്‍ നടന്ന അറബ് ഉച്ചകോടിയുടെ തീരുമാന  രേഖകള്‍ സഊദി അംബാസിഡര്‍ യു.എന്‍ മേധാവിക്ക് കൈമാറുകയും ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter