അതിഥി തൊഴിലാളികളുടെ വിശപ്പ് മാറ്റുന്നു ഈ സംഘം:   ലക്നൗവിലെ വാഹിദ് ബിരിയാണി ഭക്ഷണമൊരുക്കുന്നത്  1500 പേർക്ക്
ലക്നൗ: നാടണയാൻ കിലോമീറ്ററുകളോളം ദിനേന താണ്ടി ദുരിതം അനുഭവിക്കുന്ന അതിഥി തൊഴിലാളികളുടെ വിശപ്പ് മാറ്റിയും മനസ് നിറച്ചും ലക്നൗവിലെ പ്രശസ്ത വാഹിദ് ബിരിയാണി സംഘം. അബിദ് അലി ഖുറേഷിയും സഹോദരങ്ങളുമടങ്ങുന്ന സംഘം പത്തു ദിവസത്തിലേറെയായി പ്രതിദിനം 1500 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്.

വെജിറ്റബിള്‍ ബിരിയാണി, വെജിറ്റബിള്‍ കബാബ്, ബണ്‍ മക്കന്‍, ബിസ്‌കറ്റ്, സര്‍ബത്ത്, പാല്‍ തുടങ്ങിയ വിഭവങ്ങളാണ് വിതരണം ചെയ്യപ്പെടുന്നത്. കുട്ടികള്‍ക്ക് പ്രത്യേകം പാല്‍ കുപ്പികളിലാക്കിയും മറ്റും കൊടുത്തുവിടുകയും ചെയ്യും വൈകീട്ട് മുതൽ രാത്രി 11 മണി വരെ ലക്‌നൗവിലെ ആഗ്ര എക്‌സ്പ്രസ് വേ, സിതാപുര്‍ റോഡ്, ഷഹീദ് പാത്, പോളി ടെക്‌നിക് ചൗക്ക് എന്നിവിടങ്ങളിലാണ് ഇവർ ഭക്ഷണ ഭക്ഷണ വിതരണം നടത്തുന്നത്.

ആയിരത്തിലേറെ കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ചെന്നും ആരും ഇത്രയും ബഹുമാനത്തോടെ സൽകരിച്ചിട്ടില്ലെന്നും പല തൊഴിലാളികളും പറയാറുണ്ട്. തൊഴിലാളികളുടെ ദുരിതങ്ങളും കണക്കിലെടുത്ത് റമദാന് ശേഷവും ഭക്ഷണവിതരണം തുടരാനാണ് വാഹിദ് ബിരിയാണി സംഘത്തിന്റെ തീരുമാനം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter