കലാപബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചു
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള സമരക്കാർക്ക് നേരെ നിയമ അനുകൂലികൾ നടത്തിയ കലാപത്തിൽ 13 ആളുകൾ മരിക്കുകയും നിരവധി പ്രദേശങ്ങൾ കത്തിച്ചാമ്പലാവുകയും ചെയ്തതിന് പിന്നാലെ ക്രമസമാധാന പാലനത്തിനായി ഡല്‍ഹിയില്‍ സൈന്യം ഇറങ്ങി. രാത്രി വൈകിയും സംഘം ചേര്‍ന്നുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ നിയന്ത്രണം ഡല്‍ഹി പോലീസിന്റെ ചൊൽപ്പടിക്ക് നില്‍ക്കില്ലെന്ന് മനസിലായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അര്‍ധസൈനിക വിഭാഗങ്ങളെ പ്രശ്നബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചത്. 35 കമ്പനികളാണ് വടക്കുകിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ ക്യാമ്പ് ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter