ഡൽഹി കലാപബാധിതരെ ഒഴിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഡൽഹി കലാപബാധിതർ താമസിച്ചിരുന്ന മുസ്തഫാബാദിലെ ഈദ്ഗാഹ് റിലീഫ് ക്യാമ്പ് അടച്ചുപൂട്ടിയ ദൽഹി സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി. ഡൽഹി കലാപത്തിൽ അക്രമികൾ വീടുകൾ അഗ്നിക്കിരയാക്കിയതിനൽ പോവാൻ ഇടമില്ലാത്ത കലാപബാധിതരെ പ്രോട്ടോകോൾ പ്രകാരം ക്യാമ്പുകളിൽ പുനരധിവസിപ്പിക്കാൻ കോടതി അനുമതി നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

ബദൽ മാർഗങ്ങൾ ഒരുക്കാതെ ഏകപക്ഷീയമായാണ് കലാപബാധിതരെ ക്യാമ്പുകളിൽ നിന്ന് ഒഴിപ്പിച്ചതെന്നും ക്യാമ്പ് ഒഴിപ്പിക്കാൻ വൈറസ് ബാധ സർക്കാർ മറയാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. സർക്കാർ നിർദേശം പാലിച്ച് കലാപബാധിതർ സ്വയം ഒഴിഞ്ഞു പോയതാണെന്ന സർക്കാർ അഭിഭാഷകന്റെ വാദം കള്ളമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

വർഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലേക്ക് തിരിച്ചുപോയതിനാൽ കലാപബാധിതർ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ദുരിതജീവിതം നയിക്കുന്നതെന്നും ഹർജി വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter