റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് സഹായ ഹസ്തവുമായി ഒ.ഐ.സി
rohingya-7മലേഷ്യ: അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് സഹായവുമായി ഒ.ഐ.സി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോര്‍പ്പറേഷന്‍റെ പ്രത്യേക പ്രതിനിധിയായ സയ്യിദ് ഹാമിദിന്റെ പരിശ്രമ ഫലമായാണ് സംഘടന ഇതിന് മുന്‍കൈയ്യെടുത്തത്. കഴിഞ്ഞ ജൂണ്‍ പതിനൊന്നിന് ഒ.ഐ.സി തുടങ്ങിവെച്ച സഹായ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇതും നടത്തുന്നത്. കഴിഞ്ഞ മെയ് 27-28 തിയ്യതികളില്‍ കുവൈറ്റില്‍ വെച്ച് ഒ.ഐസിക്ക് കീഴില്‍ ചേര്‍ന്ന വിദേശ മന്ത്രിമാരുടേയും കൗണ്‍സിലര്‍മാരുടേയും യോഗത്തില്‍ റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി സയ്യിദ് ഹാമിദ് കൃത്യമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും വേണ്ട നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും ബോട്ട് മാര്‍ഗം കടന്നുവന്ന അഭയാര്‍ത്ഥികള്‍ക്ക് ആ രാജ്യത്തിന്റെ ഉത്തരവാദിത്വത്തില്‍ അഭയകേന്ദ്രം നിര്‍മിക്കണമെന്ന തീരുമാനമുയര്‍ന്നു. ഒ.ഐ.സിയിലെ അംഗരാജ്യങ്ങളെല്ലാം ഇതിനായി സാധ്യമാവുന്ന എല്ലാ സഹായവും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ 50 മില്ല്യണും തുര്‍ക്കി 1 മില്ല്യണും സംഭാവനയായി നല്‍കി. അല്‍പം വൈകിയാണെങ്കിലും തങ്ങളുടെ ദുരിതാവസ്ഥ മുസ്‍ലിം രാജ്യങ്ങള്‍ പരിഗണിച്ചുവരുന്നു എന്ന ആശ്വാസത്തിലാണ് റോഹിങ്ക്യന്‍ മുസ്‍ലിംകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter