മിഷൻ സോഫ്റ്റ് ഫൌണ്ടേഷന്റെ ഭാഗമാവുക

Mission Soft Foundation - A mission with a soft vision

 • 16 websites
 • 6 languages
 • 4 apps
 • 16 social media handles
 • 20+ staffs and freelancers
 • 80+ Volunteers
 • 50+ Board Members

 

നിങ്ങളുടെയെല്ലാം സഹായസഹകരണങ്ങളോടെ, അല്ലാഹുവിന്റെ നിസ്സീമമായ അനുഗ്രഹത്താല്‍ മിഷന്‍ സോഫ്റ്റ് ഫൌണ്ടേഷൻ എന്ന  ഡിജിറ്റല്‍ ദഅ്‍വാ സംരംഭം, കഴിഞ്ഞ പത്തു വർഷത്തോളമായി പ്രവർത്തിച്ചു വരുന്നു. 2012 ജൂലായ് 27 നു സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്ത ഇസ്ലാംഓൺവെബ് മലയാളം വെബ് സൈറ്റായിരുന്നു ആദ്യ സംരഭം. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ  ഒട്ടേറെ നാഴിക കല്ലുകൾ പിന്നിട്ടിരിക്കുന്നു.ഖുർആൻ ഓൺവെബും ഫത് വ ഓൺവെബും ഉൾപ്പെടെ മലയാളത്തിൽ ഒമ്പത് വെബ്സൈറ്റുകൾ സംവിധാനിച്ചിട്ടുണ്ട്.

 കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒട്ടേറെ കാര്യങ്ങൾ ഫൌണ്ടേഷൻ ആരംഭിച്ചു.

 •   ഇംഗ്ലീഷ്, ഉർദു, ബംഗ്ലാ, കന്നട, തെലുഗു ഭാഷകളിൽ ഇസ്ലാംഓൺവെബ് ലോഞ്ച്ചെയ്തു.
 •  ന്യൂനപക്ഷ ശാക്തീകരണ വാർത്തകൾക്കായി ഇംഗ്ലീഷ് ഭാഷയില് പുതിയ വെബ്സൈറ്റ് (www.thesite.in) ആരംഭിച്ചു.
 •  Islamonweb  Android- IOS ആപ്പുകൾ ലോഞ്ച് ചെയ്തു.
 •  ഇസ്ലാംഓണ്‍വെബ് പൂർണമായും പുതിയ ഡിസൈനിലേക്ക് മാറി.
 •  മലയാളത്തിലും ഇംഗ്ലിഷിലും യൂട്യൂബ് ചാനലുകള്‍ വഴി കൂടുതൽ വീഡിയോകൾ പ്രസിദ്ധീകരിച്ച് തുടങ്ങി.
 •  മലയാളത്തില്‍ പോഡ്കാസ്റ്റ് സീരീസ് ആരംഭിച്ചു.
 •  മിഷന്സോഫ്റ്റ് ഫൌണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത് നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനായി. 
 •  ഏറ്റവും അവസാനമായി ഇസ്‍ലാമിക ഓൺലൈൻ കോഴ്സുകൾക്കു വേണ്ടി learnonweb.net ലോഞ്ച് ചെയ്യുകയും ആദ്യ കൊഴ്സായ Taiseer അറബിക് കോഴ്സ് ആരംഭിക്കുകയും ചെയ്തു.

 

നിലവിൽ രണ്ടു ലക്ഷത്തോളം രൂപ മാസചെലവ് വരുന്നു ഈ സംരഭങ്ങൾ നടത്തികൊണ്ടുപോകാൻ.  ഫൌണ്ടേഷനു കീഴിൽ വരുന്ന എല്ലാവെബ്സൈറ്റുകളും പൂർണ്ണതോതില്‍ മുന്നോട്ട് പോകുമ്പോള്‍ ചെലവുകള്‍ ഇനിയും വര്‍ദ്ധിക്കും. ഇതിന് പുറമെ പ്രോജക്റ്റ് ഡിസൈനിങ് & ഡെവലെപ്പമെന്റ് ചെലവുകള്‍ വേറെയും. മുന്നോട്ടുള്ള യാത്രക്ക് എല്ലാവരുടെയും കൂടുതല്‍ പിന്തുണയും  സഹകരണവും ആവശ്യമാണ്. മിഷൻ സോഫ്റ്റ് സംരഭത്തിന്റെ ഭാഗമാകാനും അതു വഴി ഈ വലിയ ദൌത്യത്തിൽ പങ്കാളികളാകാനും നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു.

വിവിധ തലത്തിലുള്ള വാർഷിക മെമ്പർഷിപ്പ് സംഖ്യകളാണ് ഈ സംരഭത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്.  നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം.

Director – INR 25000/- വർഷം തോറും

Associate Director – INR 10,000/- വര്ഷം തോറും

Executive Member – INR 5,000/- വർഷം തോറും

Primary Member – INR 2,000 / - വർഷം തോറും

മെമ്പർഷിപ്പിനു  അപേക്ഷിക്കാൻ താഴെ കാണുന്ന ഫോം പൂരുപ്പിക്കാന്‍ താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്  ഈ നമ്പറിൽ  +91 99959 50311 ബന്ധപ്പെടുകയോ വാട്ട്സ്ആപ് മെസേജ് അയക്കുകയോ ചെയ്യാം.

നമ്മുടെ പ്രവർത്തനങ്ങൾ നാഥൻ സ്വീകരിക്കട്ടെ 

ചെയര്‍മാന്‍

സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍പാണക്കാട്

ASK YOUR QUESTION

Voting Poll

Get Newsletter