ഈ നന്മയിൽ നമുക്കും പങ്കുചേരാം...

നീ പണ്ഡിതനാവുക, അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയാവുക, അതിനായില്ലെങ്കില്‍ വിദ്യക്ക് ചെവിയോര്‍ക്കുക, അതിനുമായില്ലെങ്കില്‍ അവരെ സ്നേഹിക്കുകയെങ്കിലും ചെയ്യുക(ഹദീസ് - ത്വബ്റാനി).

വിദ്യക്ക് വേണ്ടിയിലുള്ള നിക്ഷേപമാണ് ഏറ്റവും വലിയ നിക്ഷേപം. അതിലൂടെ വളര്‍ന്നുവരുന്നവരുടെയും അവരുടെ പ്രവര്‍ത്തനഫലങ്ങളുടെയുമെല്ലാം ഒരംശം സഹായിച്ചവര്‍ക്കും ലഭിക്കുന്നു എന്നതാണ് കാരണം. ഇത് കാലത്തിനും ദേശത്തിനും അതീതമായി വളര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതാണ് കണ്ണി മുറിയാത്ത നന്മ (ജാരിയായ സ്വദഖ ). വിശുദ്ധ റമദാന്‍ പൊതുവായും ഇനി വരുന്ന ദിനങ്ങള്‍ വിശേഷിച്ചും പ്രത്യേക ദാനധര്‍മ്മങ്ങളുടെ കാലമാണല്ലോ.

ലോകത്തിന്നു തന്നെ ഇസ്‍ലാമിക വെളിച്ചം പകരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിക്ക് ഇപ്പോള്‍ നമ്മുടെ പിന്തുണ കൂടുതല്‍ ആവശ്യമായിരിക്കയാണ്. കേരളത്തിനകത്തും പുറത്തുമായി പൂര്‍ണ്ണമായും സൗജന്യമായി നടക്കുന്ന വിവിധ സ്ഥാപന സമുച്ചയങ്ങളുടെ ചെലവുകളിലേക്ക് പ്രതിമാസം ഒന്നരകോടിയോളമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദാറുല്‍ഹുദാ ചെലവഴിച്ചുവരുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഈ ഭീമമായ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നു ചോദിച്ചാൽ ഉത്തരമിതാണ്: ഇല്ലായ്മയിൽ നിന്ന് ഇഖ് ലാസിൻ്റെ ശക്തിയിലാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.

ഇന്നത് മുസ്ലിം ഇന്ത്യയുടെ വാഗ്ദാനമായി വളർന്നിരിക്കുന്നു. പ്രയാസപ്പെടുന്ന അവർക്ക് അറിവും ആശ്വാസവും പകരാൻ കേരളേതര സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 1456 വിദ്യാർത്ഥികൾക്കാണ് ദാറുൽഹുദാ വിദ്യാഭ്യാസം നൽകുന്നതും നേതൃപാടവം പരിശീലിപ്പിക്കുന്നതും. അല്ലാഹു ഈ ദൗത്യം കൈവെടിയുകയില്ലെന്നുറപ്പുണ്ട്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിൻ്റെ ചരിത്രം അതാണ് നമ്മോട് പറയുന്നത്.

പ്രിയ സഹോദരാ, നമുക്കും ഈ വലിയ സംരംഭത്തിന്റെ ഭാഗമാവാം.