നബി(സ) തങ്ങളുടെ ഉറക്കം
നബി(സ)തങ്ങളുടെ കിടത്തവും ഉറക്കുവുമായി ബന്ധപ്പെട്ട് പ്രാമാണികഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പില്‍.
- നബിതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)
- ഇരുട്ടുള്ള വീട്ടില് വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
- കിടന്നാല് രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)
- നബിതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)
- വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്. (അഹ്മദ്, അബൂദാവൂദ്)
- ഖിബലക്ക് തിരിഞ്ഞായിരുന്നു നബിയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)
- മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)
- കൂര്‍ക്കം വലി കേട്ട്, നബിതങ്ങള് ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)
- നബിതങ്ങള് ഉറങ്ങുമ്പോള് വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)
- കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)
- കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)
- പാത്രം മൂടിവെക്കാന് കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)
കിടക്കുന്ന സമയത്തെ ശുദ്ധീകരണം
- ഉറങ്ങാനുദ്ദേശിച്ചാല്‍ നബിതങ്ങള്‍ വുദൂ ചെയ്യുമായിരുന്നു. (ഇബ്നുമാജ)
- വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)
- കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില് വന്നിട്ടുണ്ട്.
ഉറങ്ങാന് കിടക്കുമ്പോള്‍ നബിതങ്ങള്‍ ഓതിയിരുന്ന സൂറത്തുകള്‍
- സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)
- സുമര്‍, ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന് നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)
- ഹദീദ്, ഹശര്‍, സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)
- സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബി(സ)കിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)
കടപ്പാട്: പ്രവാചകജീവിതം/അസാസ് ബുക്സെല്‍
Leave A Comment