മര്‍ഹൂം എം.എം ബശീര്‍ മുസ്‌ലിയാര്‍

നല്ല പ്രാസംഗികന്‍, പ്രവര്‍ത്തകന്‍, പ്രബോധകന്‍, അധ്യാപകന്‍, ആസൂത്രകന്‍, തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മൗലാനാ ബശീര്‍  മുസ്‌ലിയാര്‍ ഈ രംഗങ്ങളിലെല്ലാം തന്റേതായ ഒരു പ്രത്യേകത ശൈലിയും, വീക്ഷണവും അദ്ദേഹം കാഴ്ച്ചവെക്കുകയും ചെയ്തിട്ടുണ്ട്. അതുതന്നെയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ അപൂര്‍വ്വനാക്കുന്നത്.   

1929 ഫെബ്രുവരി 3-നാണ് ജനനം. മാണ്ടോട്ടില്‍ വലിയ അഹ്മദ് കുട്ടി മുസ്‌ലിയാരും, കല്ലന്‍ കദിയയുമാണ് മാതാപിതാക്കള്‍. തികഞ്ഞ ദീനീ ചിട്ടയിലും, ചുറ്റുപാടിലുമാണ് മാതാപിതാക്കള്‍ മകനെ ലാളിച്ചതും, വളര്‍ത്തിയതും. സ്വന്തം പിതാവ് തന്നെയാണ് പ്രാഥമിക മതവിജ്ഞാനം അഭ്യസിച്ചതും. ദീര്‍ഘ വീക്ഷണമുണ്ടായിരുന്ന ബശീര്‍ മുസ്‌ലിയാര്‍ ചെറുപ്പത്തില്‍ തന്നെ ജീവിതത്തില്‍ പക്വതയു, പഠനത്തില്‍ പ്രത്യേകം താല്‍പര്യവും പ്രകടിപ്പിച്ചിരുന്നു. ചേരൂര്‍ ഗവര്‍മെന്റ് എല്‍.പി സ്‌കൂള്‍, വേങ്ങര യു.പി.സ്‌കൂള്‍, കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം  എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ഭൗതിക വിദ്യാഭ്യാസം നേടിയത്. സമീപ പ്രദേശമായ അച്ചനമ്പലം പള്ളി ദര്‍സില്‍ പഠിച്ചും പിന്നീട് പൊന്മുണ്ടം അവറാന്‍ കുട്ടി മുസ്‌ലിയാര്‍ കിറ്റിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, മൗലാനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ ഉസ്താദുമാരുടെ ദര്‍സുകളില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ഉപരി പഠനത്തിനു ചേര്‍ന്നു. അവിടെ നിന്നും നല്ല മാര്‍ക്കോടെ ഉന്നത വിജയം കരസ്തമാക്കിയാണ് മതപഠന രംഗത്തു നിന്നും വിരമിച്ചത്. 

1958  -ലായിരുന്നു  വിവാഹം. എന്‍.എംമോയിദീന്‍ക്കുട്ടി ഹാജിയുടെ മകള്‍ സൈനബയാണ് ഭാര്യ. ആ ദാമ്പത്യത്തില്‍ അബ്ദുസ്സമദ്, അബ്ദുസ്വാലാഹ്, ഉസ്മാന്‍, അബ്ദുറരശീദ്, അബ്ദുശുക്കൂര്‍, എന്നിങ്ങനെ അഞ്ചു ആണ്‍മക്കളും ജനിക്കുകയുണ്ടായി നാല് പേരാണ് സഹോദരങ്ങള്‍. ഒരാണും, മൂന്നുപെണ്ണും. പഠനകാലത്ത് സഘടനാ രഗത്തും അദ്ദേഹം ശ്രദ്ധ ചെലത്തിരുന്നു. ചേറൂര്‍ ഇര്‍ഷാരദുല്‍ മുസ്‌ലിമീന്‍ സംഘം സ്ഥാപിച്ചതും അതിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും അതിന്ന് തെളിവാണ്. ഉപരി പഠനം കഴിഞ്ഞെത്തിയ ബശീര്‍ മുസ്ലിയാര്‍ ദര്‍സ് രംഗത്തേക്കാണ് തിരിഞ്ഞത്. മതപഠനത്തിനും ആരംഭം കുറിച്ച അച്ചനമ്പലപള്ളിയില്‍ തന്നെ ദര്‍സ് ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്യാപനത്തിനു തുടക്കം കുറിച്ചത്. പിന്നീട് വെളിമുക്ക്, മറ്റത്തൂര്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തുകയുണ്ടായി. കൊണ്ടോട്ടി പഴയ ജുമുഅത്ത് പള്ളിയില്‍ ഒരു വ്യാഴവട്ടക്കാലം ദര്‍സ് നടത്തി. മുതഅല്ലിമീങ്ങളെ ആകര്‍ശിക്കുന്നതായിരുന്നു ബശീര്‍ മുസ്ലിയാരുടെ അദ്ധ്യാപനം.

ഗ്രാഹ്യപ്രയാസകരമായ ഫിഖ്ഹീ മസ്അലകളും ഭാഷാ ശാസ്ത്രവും ലളിതവും, സരസവുമായി അദ്ദേഹം വിശദീകരിച്ചു കൊടുക്കുമായിരുന്നു. അത് കൊണ്ട് തന്നെ അക്കാലത്ത് മുതഅല്ലിമീങ്ങള്‍ മുസ്ലിയാരുടെ ദര്‍സ് തേടി വരുമായിരുന്നു. നാടാകെ നടന്ന് ഖണ്ഡനം നടത്തി ഉല്‍പതിഷ്ണുക്കളെ പ്രതിരോധിക്കാന്‍ അദ്ദേഹം ആര്‍ജ്ജവം കാട്ടി. സ്ത്രീകളും ജുമുഅ ജമാഅത്ത് തന്നെയായിരുന്നു ഈ രംഗത്ത് അദ്ദേഹത്തിന്റെ പ്രധാന വിഷയം. ദര്‍സ് മത പഠന രംഗത്തെ അന്നത്തെ അശാസ്ത്രീയമായ പഠനം, അദ്ധ്യാപന രീതി മൂലം വിദ്ധ്യാര്‍ത്ഥികളുടെ ആയുസ്സില്‍ നല്ലൊരു ശതമാനം പള്ളി ദര്‍സുകളില്‍ പാഴായിപ്പോകുന്നതായി അദ്ദേഹം മനസ്സിലാക്കി.അത് ഒഴിവാക്കാന്‍ ദര്‍സീ രംഗത്ത് കാലികവും,ശാസ്ത്രീയവമായ അദ്ധ്യയന-അധ്യാപന രീതികള്‍ക്ക് അദ്ദേഹം രൂപം കല്‍പ്പന ചെയ്തു. മാത്രമല്ല, അറബി ഭാഷ പദോല്‍പ്പത്തിയും, വ്യകരണവും അനായാസകരമായി പഠിപ്പിക്കുന്നതിനിള്ള പത്യേക സൂത്രമാര്‍ഗ്ഗങ്ങളും അവതരിപ്പിച്ചു ഉയര്‍ന്ന കിതാബുകളിലുപരി ദര്‍സ് വദ്യയാര്‍ത്ഥികളില്‍ ശക്തമായി ഭാഷാടിത്തറ സൃഷ്ടിച്ചെടുക്കുന്നതില്‍ അദ്ദേഹം കൂടുതല്‍ താല്‍പര്യമെടുക്കുകയും ചെയ്തു.

1972-ല്‍ കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജിന്റെ പ്രിന്‍സിപ്പാല്‍ സ്ഥാനത്തേക്ക് ക്ഷണം ലബിച്ചപ്പോള്‍ ആ പദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും  ഉപരിസുചിത കാഴ്ചപ്പാടായിരുന്നു. പന്നീട് അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും 1987 ജനുവരി 22-ന് മഹാന്‍ മരണപ്പെടുന്നത് വരെ ആ പദവി മറ്റൊരാള്‍ക്ക് നല്‍കാതെ കോളേജ് കമ്മിറ്റി അദ്ദേഹത്തോട് ആദരവകാണിക്കുകയുണ്ടായി. ഇത് മുമ്പ് ആ സ്ഥാപനത്തോട് മഹാന്‍ കാണിച്ച താല്‍പര്യത്തിന് നന്ദിയായിട്ടാണെന്നു സ്പഷ്ടം. ഒരേസമയം നിരവധി സംഘങ്ങളുടെ സംഘാടകനും, പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകനും. പ്രചാരകനും, നേതാവുമകാന്‍ മുസ്‌ലിയാര്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. സമസ്ത മുശാവറ മെമ്പര്‍, വിദ്യാഭ്യസ ബോര്‍ഡ് മെമ്പര്‍, സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി സ്ഥാപക പ്രസിഡണ്ട് തുടങ്ങിയവ അദ്ദേഹം വഹിച്ച ഉന്നത സ്ഥാബനങ്ങളില്‍ ചിലതാണ്.

തന്റെ ജീവിത കാലത്ത് ഊര്‍ജ്ജം നല്‍കി ഊട്ടി വളര്‍ത്തുകയും, വിയോഗാനന്തരം ഒരു കറാമത്തെന്ന പോലെ തന്റെ അനശ്വര സ്മാരഗങ്ങളായി മാറുകയും ചെയ്തു. രണ്ടു മഹത്  സ്ഥാപന-പ്രസ്ഥാനങ്ങളാണ് മലബാറിന്റെ മണിമാറില്‍ പരിലസിക്കുന്ന ചെമ്മാട് ദാറുല്‍ ഹദാ ഇസ്‌ലമിക് അക്കാദമിയും,കടമേരി റഹ്മാനിയ അറബിക്ക കോളേജും. പ്രസ്ഥാനങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും സന്നിദ്ധ്യം ആവശ്യമായ ഘട്ടത്തിലാണ് മഹാനവര്‍കളുടെ വിയോഗമുണ്ടായത്. നാഥന്‍ അദ്ദേഹത്തോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ-ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter