തെരഞ്ഞെടുപ്പും മുസ്‌ലിമിന്റെ രാഷ്ട്രീയവും
eeeനിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുന്നു. പ്രലോഭനങ്ങളും അവകാശവാദങ്ങളുമായി രാഷ്ടീയ പാര്ട്ടികളും സ്ഥാനാര്ത്ഥികളും വോട്ട് കീശയിലാക്കാനുളള അവസാനഘട്ട തത്രപ്പാടിലാണ്. പോളിംഗ് ബൂത്തിലേക്ക് നടക്കാന് വിരലിലെണ്ണാവുന്ന ദിവസങ്ങള് മാത്രം ബാക്കി നില്ക്കുമ്പോള് മുസ്ലിം വിശ്വാസിയുടെ മനസ്സ് ആരുടെ കൂടെയാണ്. നേരിന്റെ പക്ഷം ചേര്ന്ന് സംഘടിക്കാനും പരസ്പരം ഭിന്നിക്കാതിരിക്കാനുമാണ് വിശുദ്ധ ഖുര്ആന്റെ ആഹ്വാനം. തനിച്ച് നിസ്‌ക്കരിക്കുന്നതിനേക്കാള് ഇരുപ്പത്തി ഏഴ് ഇരട്ടി പ്രതിഫലമാണ് സംഘടിത നിസ്‌കാരത്തിനെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പരസ്പരം ഭിന്നിച്ച് പല കക്ഷികളായി തിരിയുന്നത് ദൈവശിക്ഷയുടെ ഒരു രീതിയെത്രെ. ദൌര്ഭാഗ്യകരമെന്ന് പറയട്ടെ, നിസ്സാര കാര്യങ്ങളുടെ പേരില് മുസ്ലിംകള് ഭിന്നിച്ച് കൊണ്ടെയിരിക്കുന്നു. രാഷ്ടീയവും ഇതിനൊരപവാതമല്ല. ഉത്തരേന്ത്യന് മുസ്ലിംകള് ഒന്ന് സംഘടിക്കാന് പോലും കഴിയാതെ കാലങ്ങളായി ദേശീയ രാഷ്ടീയകക്ഷികളുടെ വോട്ട് ബാങ്ക് മാത്രമായി മാറി തെരുവുകളില് രിക്ഷ വലിച്ചും, ചുമടെടുത്തും ചെരുപ്പ് തുന്നിയും ജീവിതം തളളി നീക്കുമ്പോള് കേരളീയ മുസ്ലിംകള് സംഘടിത ബോധം മൂത്ത് നാല് ആളുകളുളള ഓരോ വിഭാഗവും സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പുതിയ രാഷ്ട്രീയ പാര്ട്ടിയും കൊടിയും ചിഹ്നവുമായി രംഗത്ത് വന്ന് കൊണ്ടെയിരിക്കുന്നു. രണ്ടും അപകടകരമാണെന്ന് പറയാതെ വയ്യ. ശക്തമായ നേതൃത്വത്തിന്റെ അഭാവമായിരുന്നു ഉത്തരേന്ത്യന് മുസ്ലിംകളെ പിന്നോട്ടടിച്ചതെങ്കില് വിത്യസ്ത നേതൃത്വങ്ങളുടെ അപക്വവും വികാരപരവുമായ നയനിലപാടുകളായിരുന്നു കൊച്ചു കേരളത്തിലെ ഒരു ചെറിയ സമുദായത്തിനുളളില് തന്നെ അരഡസനോളം വരുന്ന രാഷ്ടീയ പാര്ട്ടികള്ക്ക് ജന്മം നല്കിയത്. മുസ്ലിം ലീഗ്, നാഷണല് ലീഗ്, പി.ഡി.പി, എസ്.ഡി.പി,ഐ, വെല്ഫയര് പാര്ട്ടി, മുസ്ലിം ജമാഅത്ത് എന്നീ പാര്ട്ടികള് ഇതിനകം തന്നെ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ഇവയില് പലതിന്റെയും ഉത്ഭവ കാരണം കേരള മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന മുഖ്യ രാഷ്ട്രീയ കക്ഷിയായ മുസ്ലിംലീഗിന് തീവ്രത കുറവാണെന്ന പ്രധാന വിമര്ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബാബരി മസ്ജിദ് തകര്ച്ചക്ക് ശേഷമുളള വികാരപരമായ സാഹചര്യത്തില് നിന്നാണ് ഇതിന്റെ തുടക്കം. എന്നാല് മുസ്ലിമേതര വിഭാങ്ങള് മൃഗീയ ഭൂരിപക്ഷം കയ്യാളുന്ന ഇന്ത്യയെപ്പോലുളള ഒരു മതേതര രാജ്യത്ത് എത്രത്തോളം തീവ്രതയാവമെന്നത് ചരിത്രം തന്നെ മറുപടി പറയേണ്ട കാര്യമാണ്. പ്രധാനമല്ലാത്ത മറ്റു പല വിമര്ശങ്ങളുമുണ്ട്. ജനാധിപത്യ രാഷ്ടീയത്തിലെ അപചയങ്ങളും ദൌര്ബല്യങ്ങളും മറ്റേത് രാഷ്ട്രീയ കക്ഷികളെയും പോലെ മേല്പറഞ്ഞ പ്രസ്ഥാനത്തിനും വകവെച്ച് കൊടുക്കേണ്ടതായിരുന്നു, സമുഹത്തിനുളളിലെ തിരുത്തല് ശക്തിയായി വര്ത്തിക്കുന്നതിന് പകരം പൊതുരാഷ്ട്രീയ ഐക്യം തകര്ക്കുന്ന നിലപാടുകള് സ്വീകരിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. മുസ്ലിം പിന്നാക്കവസ്ഥയുടെയും പ്രാതിനിദ്യക്കുറവിന്റെയും കാനേഷുമാരി കണക്കുകള് എണ്ണിനിരത്തി വാതൊരാതെ സംസാരിച്ചവര് തന്നെയായിരുന്നു മുസ്ലിം പൊതുധാരയെ ഭിന്നിപ്പിച്ചത് എന്നത് വിരോധാഭാസമാണ്. ശക്തമായ ഒരു പ്രത്യയശാസ്ത്ര പിന്‍ബലം അവകാശപ്പെടാനില്ലാത്ത ഇത്തരം കക്ഷികള് സംഘടിതമല്ലാതെ കിടക്കുന്ന ഭാഗങ്ങളില് സ്വധീനമുറപ്പിക്കുകയോ പുതിയ വോട്ടു ബാങ്കുകള് സൃഷ്ടിക്കുകയോ ചെയ്യന്നതിന് പകരം സംഘടിത മേഘലകളിലെ വിജയ സാധ്യതയുളള സ്വന്തം സമുദായത്തിലെ സ്ഥാനാര്ത്ഥികളോട് മത്സരിച്ച് പുറത്തുളളവരെ വിജയിപ്പിക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതില് നാഷണല് ലീഗ്, പി.ഡി.പി തുടങ്ങിയ പാര്ട്ടികള് ഘടകകക്ഷി മോഹവുമായി ഇക്കാലമത്രയും ഇടത്പക്ഷ രാഷ്ടീയത്തിന്റെ അരിക്പറ്റി നീങ്ങിയെങ്കിലും വര്ഷങ്ങള് ഇരുപത് കഴിഞ്ഞിട്ടും കേവല പരിഗണന പോലും നല്കാതെ വഞ്ചനാപരമായി അണികളെ മുഴുവനും സ്വന്തം പാര്ട്ടിയിലേക്ക് വിഴുങ്ങുന്ന കാഴ്ചയാണ് നാം കാണണുന്നത്. ചുരുക്കത്തില്, മുസ്ലിം സമുദായത്തിനകത്ത് ശത്രുപക്ഷമായി രൂപപ്പെട്ട് മുസ്ലിം വോട്ടുകള് ഭിന്നിപ്പിച്ചു എന്നതിലപ്പുറം ഇത്തരം രാഷ്ട്രീയ കക്ഷികള്ക്ക് എടുത്ത് പറയാവുന്ന ഒരു നേട്ടവും അവകാശപ്പെടാനായില്ല. സമുദായത്തിന് പുറത്തുളള ശത്രുപക്ഷമാവട്ടെ, മുസ്ലിം ഐക്യത്തെ എങ്ങനെ തകര്ക്കാന് കഴിയുമെന്നതിനെക്കുറിച്ച് കാലെക്കൂട്ടി തന്ത്രങ്ങള് മെനയുകയും നല്ലൊരു പരിധി വരെ അതില് വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരുകാലത്ത് വളരെ അകലം പാലിച്ച് മാത്രം നാം നോക്കിക്കൊണ്ടിരുന്ന പ്രത്യേക നിറത്തിലുളള കൊടികളും ചിഹ്നങ്ങളും ഇന്ന് നമ്മുടെ വീടുകളിലും നാടുകളിലും എന്തിനധികം പളളി കോബൌണ്ടുകളില് വരെ സ്ഥാനം പിടിച്ചിരിക്കുന്നു. സാദാത്തുക്കളെയും പണ്ഡിതന്മാരെയും മാത്രം നേത്വസ്ഥാനത്ത് പ്രതിഷ്ടിച്ചിരുന്ന ഒരു സമൂഹം മതത്തിന് പുറത്തുളളവരെയും മതനിഷേധികളേയും നേതൃസ്ഥാനത്ത് പ്രതിഷ്ടിക്കാനും അവര്ക്ക് വേണ്ടി ത്യാഗം ചെയ്യാനും തയ്യാറായിരിക്കുന്നു. കേവലം രാഷ്ട്രീയമായ കൈക്കോര്ക്കലുകള് എന്നതിനപ്പുറം തന്ത്രപരമായ നീക്കങ്ങള് ഇതിന് പിന്നിലുണ്ടായിട്ടുണ്ട് എന്ന വസ്തുത പലരും അറിയാതെ പോവുന്നു. ഇതിനെതിരെ സമുദായത്തിന് ജാഗ്രത നല്‌കേണ്ട പണ്ഡിതന്മാരില് ചിലര് തന്നെ അറിഞ്ഞോ അറിയാതെയോ ഇതിന് കൂട്ട് നിന്ന്‌കൊണ്ടിരിക്കുന്നവെന്നത് വളരെ ഗൌരവത്തോടെയാണ് നാം നോക്കിക്കാണേണ്ടത്. ഒരു വശത്ത്, കമ്യൂണിസം മതവിരുദ്ധമായ അതിന്റെ പ്രത്യാശാസ്ത്രം താല്ക്കാലികമായി മറച്ച് പിടിച്ച് മുസ്ലിം പ്രീണനത്തിലൂടെ വിശ്വാസി മനസ്സുകളിലേക്ക് കടന്ന് ചെല്ലാന് ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിനുളള കൊണ്ടുപിടിച്ച ശ്രമങ്ങള് പാര്ട്ടി ബുദ്ധി ജീവികളുടെ നേതൃത്വത്തില് വളരെ കാലം മുമ്പ് തന്നെ ആസൂത്രണം ചെയ്യുകയും ഇന്നിത് വളരെ വിജയകരമായി നടപ്പിലാക്കുയും ചെയ്ത്‌കൊണ്ടിരിക്കുന്നു. അങ്ങനെയാണ് യാസര് അറഫാത്തും സദ്ദാം ഹുസൈനും കേരളീയ സമൂഹത്തില് ചൂട്പിടിച്ച ചര്ച്ചകളായി മാറിയത്. അതെസമയം, അതിനറെ മതവിരുദ്ധമായ സമീപനങ്ങള് പൂര് വ കാലങ്ങളിലെന്ന പോലെ ഇന്നും തുടര്ന്ന് കൊണ്ടിരിക്കുകയാണ്. ശരീഅത്ത് നിയമങ്ങള്‌ക്കെതിരെയും അറബി ഭാഷക്കെതിയും മദ്രസാ പ്രസ്ഥാനത്തിനെതിരെയും മുന്കാലങ്ങളില് നിലപാടുകള് കൈകൊണ്ട കമ്യൂണിസം മതമില്ലാത്ത ജീവനെ അവതരിപ്പിക്കുകയും അക്രമരാഷ്ടിയം പ്രോത്സാഹിപ്പിക്കുകയും മദ്യനിരോധനം പോലുളള ജനോപകാര നിലപാടുകളെ അട്ടിമറിക്കാന് ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രത്യാശാസ്ത്രത്തില് വിശ്വസിക്കുന്ന, പ്രവാചകന്റെ തിരുശേഷിപ്പുകളെക്കുറിച്ച് ബോഡി വെയ്‌സ്റ്റെന്ന് വിശേഷിപ്പിക്കുന്ന, മലപ്പുറം ജില്ലയിലെ കുട്ടികള് കൂടുതല് മാര്ക്ക് നേടിയാല് അത് കോപ്പിയടിച്ച് നേടിയാതാണെന്ന് പരസ്യമായി പറയുന്ന കമ്യൂണിസത്തിന്റെ കേരള നേതാക്കള്ക്ക് മതനിഷ്ഠയില് വിട്ട് വീഴ്ചക്ക് തയ്യാറാവാത്ത മുസ്ലിം സമൂഹത്തെ വിശ്വാസത്തിലെടുത്ത് എത്രകാലം മുന്നോട്ട് പോവാനാവും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മൂന്ന് പതിറ്റാണ്ട് കാലം കമ്യൂണിസം ഭരണം കയ്യാളിയ പശ്ചിമ ബംഗാളിലാണ് മുസ്ലിംകള് ഏറ്റവും കടുത്ത പിന്നാക്കവസ്ഥ നേരിടുന്നത് എന്നത് കമ്യൂണിസത്തിന്റെ യഥാര്ത്ഥ മുഖം നമുക്ക് വരച്ച് കാണിച്ച് തരുന്നുണ്ട്. മറുവശത്ത്, ഫാസിസം ഭരണത്തിന്റെ മറവില് അതിന്റെ വര്ഗീതയുടെ എല്ലാ പത്തിയും വിടര്ത്തി ന്യൂനപക്ഷങ്ങളെ നിരന്തരം ലക്ഷ്യം വെച്ച് കൊണ്ടിരിക്കുന്നു. സ്വജനപക്ഷപാതവും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ ഫാസിസ്റ്റ് ഭീകരര് നമ്മുടെ സ്വകാര്യ ജീവിതത്തില് വരെ ഇടപെട്ട് നാമെന്ത് കഴിക്കണം, നാമെന്ത് ധരിക്കണം, നാമെന്ത് മന്ത്രം വിളിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള് എത്തിയിരിക്കുന്നു. ന്യൂനപക്ഷ പദ്ധതികള് അട്ടിമറിച്ചും കാമ്പസുകളില് കലാപങ്ങള് സൃഷ്ടിച്ചും രാജ്യത്തിന്റെ സമാധാനന്തരീക്ഷം തകര്ത്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്, ഭൂരിപക്ഷ വര്ഗീയത ഇളക്കി വിട്ട് ഹൈന്ദവ വോട്ടുകള് ഏകീകരിച്ച് കേരളത്തിന്റെ സാമാധാന മണ്ണിലും വേരുറപ്പിക്കാനാളള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരിക മുസ്ലിം സമുദായമായിരിക്കുമെന്നതാണ് ഗുജറാത്തടക്കമുളള വര്ഗീയ കലാപങ്ങള് നമ്മോട് പറഞ്ഞ് തരുന്നത്. പുറമെ മതേതരത്തിന്റെ മുഖംമൂടി ധരിച്ച് മുസ്ലിംകളോട് സ്‌നേഹം നടിക്കുകയും ഇരുട്ടിന്റെ മറവില് വര്ഗീയതയുമായി കൂട്ട്കൂടി മുസ്ലിം വിഷയങ്ങള് വരുമ്പോള് ഉറഞ്ഞ് തുളളുകയും ചെയ്യുന്നവരുടെ എണ്ണവും കേരളീയ സാഹചര്യത്തില് കുറവല്ല. അത് കൊണ്ടാണല്ലോ മുസ്ലിം മന്ത്രിമാരുടെ എണ്ണം വര്ദ്ദിക്കുമ്പോഴും കേരളത്തില് അറബിക് സര് വകലാശാല വരുന്നുവെന്ന് കേള്ക്കുമ്പോഴും ഇത്തരക്കാര്ക്ക് വിളറി പിടിക്കുന്നത്. കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയത്തിലെ ഇത്തരം പകല് മാന്യമാരായ ആളുകളെയും നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന കാര്യം നാം മറന്ന് കൂടാ. സച്ചാര്‍ കമ്മറ്റിയുടെ കണ്ടത്തല് പ്രകാരം ജനാധിപത്യപരമായ ഇടങ്ങളിലെല്ലാം മുസ്ലിംകളുടെ അവസ്ഥ വളരെ പിന്നോക്കമാണെന്ന് മാത്രമല്ല അധികാരം എന്നത് ഒരു വിദൂര സ്വപനം മാത്രമാണ്. എവിടെ വൈദ്യുതിയും വെള്ളവും റോഡും ആശുപത്രിയും സ്‌കൂളുകളും അവസാനിക്കുന്നുവോ അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്നതാണ് റിപ്പോര്ട്ടിലെ പരാമര്ശം തന്നെ. എന്നാല് കേരളത്തില്, മുസ്ലിം രാഷ്ട്രീയം ശക്തമായത് കൊണ്ട് തന്നെ ഭരണ പ്രാതിനിധ്യത്തിന്റെ കാര്യത്തിലാവട്ടെ, സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിലാവട്ടെ കേരള മുസ്ലിംകള് ഏറെ മുന്നിട്ട് നില്ക്കുന്നു. ഇത് സാധ്യമാക്കിയത് കേരളീയ മുസ്ലിം സമൂഹത്തിന്റെ പ്രബുദ്ധതയും രാഷ്ട്രീയമായ ഐക്യവുമാണെന്നതില് സംശയമില്ല. ഈ പ്രബുദ്ധതയും ഐക്യവും തകരാന് നാം അനുവദിച്ച് കൂടാ. ശത്രപക്ഷത്തിന്റെ കെണിവലയില് നാം അകപ്പെട്ടു കൂടാ. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും വലിയ ആയുധമായ നമ്മുടെ വോട്ട് മുസ്ലിം രാഷ്ട്രീയ പൊതുധാരയെ ശക്തിപ്പെടുത്തുന്നതാകട്ടെ. മതങ്ങളേയും വിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര ചേരികളെ സഹായിക്കുന്നതിന് വേണ്ടിയാവട്ടെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter