ന്യൂ മീനായി രാപാര്‍ത്തു കൊണ്ട് ഹജ്ജ് ചെയ്‌താല്‍ ഹജ്ജ് ശരിയാകുമോ ? , സൌദിയില്‍ നിന്ന് ഹജ്ജ് ചെയ്യുന്നവര്ക്ക് സൗദി ഗവണ്‍മെന്‍റ് ന്യൂ മീനായിലാണ് കൂടാരം തയ്യാറാക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ സൌകര്യത്തിനു വേണ്ടി ഭരണകൂടം മീനയുടെയും മുസ്ദലിഫയുടെയും ഇടയില്‍ പുതിയതായി തയ്യാറാക്കിയതാണ് ന്യൂ മിനാ കൂടാരങ്ങള്‍

ചോദ്യകർത്താവ്

റാഫി വളഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ശരിയായ മിനായെ വേര്‍തിരിക്കുന്ന വാദി മുഹസ്സിര്‍ കഴിഞ്ഞിട്ടാണ് പുതിയ മിനാ. വാദി മുഹസ്സറില്‍ (മിനാ ഇവിടെ അവസാനിക്കുന്നു), (മുസ്ദലിഫ ഇവിടെ തുടങ്ങുന്നു) എന്നീ ദിശാ സൂചികകളും ഇവിടെ കാണാം. അഥവാ പുതിയ മിനാ യഥാര്‍ത്ഥത്തില്‍ മുസ്ദലിഫയുടെ ഭാഗമാണ്. മിനായുടെ ഭാഗമല്ല. മിനായില്‍ രാപാര്‍ക്കുന്നതിനു പകരം പുതിയ മിനായില്‍ രാപാര്‍ക്കുന്നത് മതിയാകുകയില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter