വിഷയം: നബിയുടെ വിവാഹം
ഇസ്‌ലാമിൽ അനുയായികൾക്ക് ഒരേ സമയം നാല് വിവാഹം മാത്രമേ അനുവദനീയമായിട്ടുള്ളൂ. എന്നാൽ പ്രവാചകൻ മുഹമ്മദ് നബി ഒമ്പതിലധികം വിവാഹം കഴിച്ചിട്ടുണ്ട്. നേതാവ് ചെയ്യുന്നത് അനുയായികൾ മാതൃകയാക്കണം എന്നാണല്ലോ നിയമം. അങ്ങനെയെങ്കിൽ, നേതാവിന് കൂടുതൽ വിവാഹങ്ങൾ ആകാം, അനുയായികൾക്ക് പാടില്ല എന്ന് പറയുന്നതിലെ ഇരട്ടത്താപ്പും യുക്തികേടും എന്താണ്? എന്ന് യുക്തിവാദികൾ ചൊദിക്കാറുണ്ട്. ഇതിന് നല്ലൊരു മറുപടി തരുമോ?
ചോദ്യകർത്താവ്
Azharuddeen
Jul 11, 2026
CODE :Ahl16387
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒരു രാജ്യത്തെ സാധാരണ പൗരന്മാർക്ക് ഇല്ലാത്ത ചില പ്രത്യേക അധികാരങ്ങളും ആനുകൂല്യങ്ങളും കടുത്ത നിയന്ത്രണങ്ങളും ആ രാജ്യത്തെ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ഉണ്ടാകാറുണ്ട്. അത് ഇരട്ടത്താപ്പല്ല, മറിച്ച് അവരുടെ 'പദവിയുടെ' ഭാഗമാണ്. തിരുനബി(സ്വ)യും ഒരു നേതാവാണ്. സാധാരണക്കാരായ നമുക്കില്ലാത്ത ചില പ്രത്യേകതകൾ തിരു തങ്ങൾക്ക് ലഭിക്കുന്നതിൽ യുക്തി രാഹിത്യം കാണേണ്ടതില്ല. ചില ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മറ്റു ചില കടുത്ത നിയന്ത്രണങ്ങളും ഉണ്ടാകാറുണ്ട്. വിവാഹങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, സാധാരണക്കാർക്ക് ചെയ്യാൻ കഴിയാത്ത കടുത്ത ആരാധനകളും സാമ്പത്തിക നിയന്ത്രണങ്ങളും പ്രവാചകന് ഉണ്ടായിരുന്നു. പൊതുവെ നേതാവിനെ മാതൃകയാക്കുക എന്ന് പറഞ്ഞാൽ നേതാവ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യണം എന്നല്ലല്ലോ.
ഒരു നേതാവിനെ മാതൃകയാക്കുക എന്നാൽ അദ്ദേഹം കഴിക്കുന്ന അത്രയും ഭക്ഷണം കഴിക്കുക, അദ്ദേഹം ധരിക്കുന്ന അത്രയും വിലകൂടിയ വസ്ത്രം ധരിക്കുക എന്നതല്ല. പ്രവാചകനെ മാതൃകയാക്കേണ്ടത് കുടുംബത്തോടുള്ള പെരുമാറ്റത്തിലും, ഭാര്യമാർക്കിടയിൽ കാണിച്ച തുല്യനീതിയിലും മറ്റു കാര്യങ്ങളിലുമാണ്. പ്രവാചകന് ഒമ്പത് ഭാര്യമാർ ഉള്ളപ്പോഴും അവർക്കിടയിൽ കൃത്യമായ നീതി പുലർത്തിയിരുന്നു. ആ 'നീതിയാണ്' അനുയായികൾ മാതൃകയാക്കേണ്ടത്. സാധാരണ മനുഷ്യർക്ക് ഒന്നിലധികം ഭാര്യമാരുണ്ടായാൽ നീതി പുലർത്താൻ കഴിയില്ല എന്നതുകൊണ്ടാണ് ഖുർആൻ അത് നാലായി പരിമിതപ്പെടുത്തിയതും. കൂടുതൽ അറിയുവാനി ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


