നരകത്തിലെ ഭാഷയെ കുറിച്ച് കിതാബുകളില്‍ വല്ല പരാമര്‍ശവുമുണ്ടോ ?

ചോദ്യകർത്താവ്

മുസമ്മില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹ്ശറിലും അനന്തര ജീവിതത്തിലും ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് ഹദീസുകളിലോ ആധികാരിക ഗ്രന്ഥങ്ങളിലോ വ്യക്തമായി ഒന്നും കാണാവുന്നതല്ല. സ്വര്‍ഗ്ഗത്തിലെ ഭാഷ അറബിയാണെന്ന് പ്രതിപാദിക്കുന്ന ഹദീസിനെക്കുറിച്ച് തന്നെ പണ്ഡിതര്‍ അത് ബലഹീനമാണെന്നും ചിലരൊക്കെ അത് ചമച്ചുണ്ടാക്കിയ ഹദീസ് ആണെന്നും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ബുദ്ധികൊണ്ടോ ഗവേഷണം കൊണ്ടോ കണ്ടെത്താനാവുന്നവയല്ലെന്നതിനാല്‍ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമാക്കാതെ പറയാവതല്ല. അതിലുപരി, ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. സ്വര്‍ഗ്ഗാവകാശികളായ സച്ചരിതരില്‍ നാഥന്‍ എല്ലാവരെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter