വിഷയം: Gene editing and cloning
ജീൻ എഡിറ്റിങ്ങിന്‍റെ ഇസ്ലാമിക വശം പറയാമോ?
ചോദ്യകർത്താവ്
NABEEL CS
Jul 22, 2026
CODE :Dai16411
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ജീവിയുടെ ഡിഎൻഎ (DNA) ഘടനയിൽ കൃത്യമായ മാറ്റങ്ങൾ വരുത്താനോ, പുതിയ ഭാഗങ്ങൾ ചേർക്കാനോ, കേടായവ നീക്കം ചെയ്യാനോ ഉള്ള നൂതന ശാസ്ത്ര സാങ്കേതികവിദ്യയാണ് ജീൻ എഡിറ്റിങ് (Gene Editing). ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബാക്ടീരിയകളുടെ പ്രതിരോധ സംവിധാനത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത CRISPR-Cas9 എന്ന സാങ്കേതികവിദ്യയാണ്.
ഇത് പ്രധാനമായും രണ്ടുവിധത്തിലുണ്ട്. സാധാരണ ശരീരകോശങ്ങളിൽ മാത്രം മാറ്റം വരുത്തുന്ന സൊമാറ്റിക് എഡിറ്റിങ്ങും (ഈ മാറ്റം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല), ഭ്രൂണത്തിലോ ബീജകോശങ്ങളിലോ മാറ്റം വരുത്തുന്ന ജേംലൈൻ എഡിറ്റിങ്ങും (ഇത് അടുത്ത തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെടും).
ഫിഖ്ഹീ തത്വങ്ങളുടെയും മഖാസിദുശ്ശരീഅയുടെയും വെളിച്ചത്തിലുമായി പണ്ഡിതർ ഇതിനു വിശദീകരണം നൽകിട്ടുണ്ട്.
-
ചികിത്സാപരമായ ഉപയോഗം : കാൻസർ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരകരോഗങ്ങൾക്കും ജന്മനാ ഉള്ള വൈകല്യങ്ങൾക്കും പരിഹാരമായി സാധാരണ കോശങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുന്നതിൽ (Somatic Gene Therapy) തെറ്റില്ല. ചികിത്സാവശ്യം പല വിട്ടുവീഴ്ചകളും ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ കാണാം.
-
സൗന്ദര്യവർദ്ധനവും രൂപമാറ്റവും: രോഗങ്ങളൊന്നുമില്ലാത്ത അവസ്ഥയിൽ സൗന്ദര്യം കൂട്ടാനോ, ബുദ്ധിശക്തിയും കായികശേഷിയും വർദ്ധിപ്പിക്കാനോ, അപൂർവ്വ സവിശേഷതകളുള്ള കുട്ടികളെ സൃഷ്ടിക്കാനോ (Designer Babies) ജീൻ എഡിറ്റിങ് ഉപയോഗിക്കുന്നത് ഹറാമാണ്. ഇത് അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ അനാവശ്യമായി മാറ്റം വരുത്തലായി ഗണിക്കപ്പെടും
(അനാവശ്യ കീറി മുറിക്കലും പാടില്ല എന്നാണ് മതവിധി) . -
ഭ്രൂണങ്ങളിലെ എഡിറ്റിങ് (Germline Editing): വംശപരമ്പരയുടെ ശുദ്ധി സംരക്ഷിക്കൽ ഇസ്ലാമിൽ നിർബന്ധമാണ്. അതിനാൽ ഭ്രൂണങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുമ്പോൾ പാർശ്വഫലങ്ങൾ മൂലം വികലാംഗത്വമോ മറ്റ് അപകടങ്ങളോ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിനാലും അനാവശ്യമായ ജനിതക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നതിനാലും ഇത് പൊതുവെ അനുവദനീയമല്ല.
ചുരുക്കത്തിൽ, മാരകരോഗങ്ങളിൽ നിന്നുള്ള രക്ഷയ്ക്കായി സൊമാറ്റിക് ജീൻ എഡിറ്റിങ് ഉപയോഗിക്കുന്നത് അനുവദനീയവും, അനാവശ്യമായ രൂപമാറ്റങ്ങൾക്കും ഡിസൈനർ കുഞ്ഞുങ്ങൾക്കുമായി ഉപയോഗിക്കുന്നത് ഹറാമുമാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


