ഒരു വിസയില്‍ ആയിരിക്കെ മറ്റൊരാള്‍ക്ക്‌ വേണ്ടി ജോലി ചെയ്തു കിട്ടുന്ന പണം ഹലാല്‍ ആണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു വിസയില്‍ ആയിരിക്കെ നിശ്ചയിക്കപ്പെട്ട ജോലി സമയം കഴിഞ്ഞ് മറ്റൊരാള്‍ക്ക്‌ വേണ്ടി ജോലി ചെയ്യുന്നത്  ഇസ്‍ലാമികമായി തെറ്റല്ല. എന്നാല്‍ അതത് രാഷ്ട്രത്തിന്റെ നിയമം അംഗീകരിക്കാന്‍ അവിടെ താമസിക്കുന്നവര്‍ ബാധ്യസ്ഥനാണ്. എന്തെങ്കിലും മസ്വലഹതിന് വേണ്ടി ഭരണാധികാരികള്‍ നടപ്പാക്കുന്ന നിയമങ്ങള്‍ അംഗീകരിക്കണമെന്നാണ് ശരീഅതിന്റെ കാഴ്ചപ്പാട്. ഇത്തരം പാര്‍ട്ട്ടൈം ജോലിക്ക് രാജ്യം അനുവാദം നല്‍കുന്നുവെങ്കില്‍ അതിനു പ്രശ്നമില്ല. അനുവാദം നല്‍കുന്നില്ലെങ്കിലും ജോലി ചെയ്ത് കിട്ടിയ വരുമാനം നിഷിദ്ധമാണെന്ന് പറയാനാവില്ല. ചെയ്ത ജോലിക്ക് തന്നെ യാണല്ലോ അവന്‍ പ്രതിഫലം വാങ്ങുന്നത്. ശരീഅത് പ്രകാരം അംഗീകരിക്കേണ്ടവരെ അംഗീകരിച്ചില്ല എന്ന പ്രശ്നം അവിടെ നില നില്‍കുന്നുമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter