വിഷയം: Periods
കഴിഞ്ഞ 4 മാസം ആർത്തവമുണ്ടായപ്പോൾ 14-ാം ദിവസം ചുവന്ന കറ കണ്ടു . ഹൈളായി പരിഗണിച്ചു . ഈ റമളാനിൽ 9 നോമ്പ് നഷ്ടപ്പെട്ടു. പത്താം ദിവസം കുളിച്ചു നോമ്പ് അനുഷ്ഠിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വെള്ള നിറത്തിലുള്ള ദ്രവം കണ്ടു . ഹൈളായി പരിഗണിക്കേണ്ടതുണ്ടോ ? നോമ്പ് നോക്കാൻ പാടില്ലേ ?
ചോദ്യകർത്താവ്
SAMEERA M
Mar 8, 2026
CODE :Oth16158
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ആർത്തവത്തിന് ശേഷം കാണുന്ന തെളിഞ്ഞതോ വെള്ള നിറത്തിലോ ഉള്ള ദ്രവം ആർത്തവം അവസാനിച്ചു എന്നതിന്‍റെ അടയാളമാണ്. അത് ആർത്തവമല്ല. അന്നേരം നോമ്പ് നോൽക്കുകയും വേണം. എന്നാൽ, വെള്ള നിറത്തോടൊപ്പം രക്തത്തിന്‍റെ നിറങ്ങളിൽ (കറുപ്പ്, ചുവപ്പ്, കാപ്പി, മഞ്ഞ, കലങ്ങിയത്) നിന്നേതെങ്കിലുമൊരു നിറം കണ്ടാൽ പ്രസ്തുത ദ്രവം ഇവിടെ ഹൈളായി തന്നെ പരിഗണിക്കണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


