വിഷയം: ‍ വിത്റ്

ഇവിടെ യുഎയിൽ ബംഗ്ലാദേശി ഇമാമുമാർ വിത്ർ നിസ്കരിക്കുന്നത് മഗ്‌രിബ് പോലെ ഒന്നായിട്ടാണ് കൂടാതെ ഖുനൂത് ഓതുന്നത് റുകൂഇനു മുമ്പും സൂറത്തിന് ശേഷവും ആണ് . ഇങ്ങനെ നമുക്ക് തുടർന്നു നിസ്കരിക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

SAHEER

Mar 13, 2026

CODE :Pra16179

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

യുഎഇയിലെ പള്ളികളിൽ ബംഗ്ലാദേശ് സ്വദേശികളോ അല്ലെങ്കിൽ ഹനഫി രീതി പിന്തുടരുന്ന മറ്റ് ഇമാമുമാരോ നിസ്കരിപ്പിക്കുമ്പോൾ ആ ജമാഅത്തിൽ പങ്കുചേരുന്നതുകൊണ്ട് താങ്കളുടെ നിസ്കാരത്തിന് ഭംഗം സംഭവിക്കില്ല. എന്നാലും, ശാഫിഈ മസ്ഹബ് പിന്തുടരുന്ന് നിസ്കരിക്കുന്ന മറ്റു വല്ല ഇമാമുമാരുണ്ടെങ്കിൽ അവിടെത്തെ ജമാഅത്തിൽ പങ്കുചേരലാണ് ഉത്തമം. വിത്റ് നിസ്കാരത്തിൽ മഗ്രിബ് പോലെ ഒറ്റ സലാമിലായി നിസ്കരിക്കിന്നത് ശാഫിഈ ഫിഖ്ഹിൽ കറാഹതാണ്. 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter