വിഷയം: Fiqh
3 റക്അത്ത് നഷ്ടപ്പെട്ട് മസ്ബൂക്കായി ജമാഅത്തിൽ ചേർന്ന വ്യക്തി, ഇമാം സലാം വീട്ടിയ ശേഷം ബാക്കി നിസ്കരിക്കുമ്പോൾ തന്റെ രണ്ടാമത്തെ റക്അത്തിൽ ഇരിക്കേണ്ട ഒന്നാം അത്തഹിയ്യാത്ത് മറന്ന് അടുത്ത റക്അത്തിലേക്ക് എഴുന്നേറ്റു പോയാൽ എന്താണ് ചെയ്യേണ്ടത്?
ചോദ്യകർത്താവ്
Mohammad Thasleem
Jul 5, 2026
CODE :Pra16370
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒന്നാം അത്തഹിയ്യാത്ത് നിസ്കാരത്തിലെ പ്രധാന സുന്നത്തുകളിൽ (അബആളുകളിൽ) പെട്ടതായതിനാൽ, അത് മറന്ന് അടുത്ത റക്അത്തിന്റെ നിൽത്തത്തിലേക്ക് (ഖിയാമിലേക്ക്) പൂർണ്ണമായി എഴുന്നേറ്റു നിന്ന് കഴിഞ്ഞാൽ പിന്നീട് അത്തഹിയ്യാത്ത് ഓതാൻ വേണ്ടി വീണ്ടും താഴോട്ട് തിരിച്ചു വരാൻ പാടില്ല. അറിഞ്ഞുകൊണ്ട് അങ്ങനെ തിരിച്ചു വരുന്നത് നിസ്കാരം ബാത്വിലാകാൻ കാരണമാകും.
അതിനാൽ, എഴുന്നേറ്റു നിന്ന് കഴിഞ്ഞാൽ ബാക്കിയുള്ള റക്അതുകൾ സാധാരണ പോലെ പൂർത്തിയാക്കുകയാണ് വേണ്ടത്. തുടർന്ന്, നിസ്കാരത്തിന്റെ അവസാനത്തിൽ അത്തഹിയ്യാത്തും സ്വലാത്തു ഒക്കെ ഓതിക്കഴിഞ്ഞ ശേഷം, സലാം വീട്ടുന്നതിന് തൊട്ടുമുമ്പായി മറവിക്ക് പകരമുള്ള രണ്ട് സുജൂദുകൾ (സഹ്വിന്‍റെ സുജൂദ്) ചെയ്യുക.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


