മുത്തലാഖ് ബില് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പ്രമേയം

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാനനബി ആസാദാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ ഉന്നയിച്ചത്. മുസ്ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെ 11അംഗ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

മുത്തലാഖ് ബില്‍ വളരെ ക്രൂരമാണെന്നും ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്നും ഗുലാംനബി പറഞ്ഞു. ബില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുവിലകൊടുത്തും മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞിരുന്നു. ബില്ല് ലോക്സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ യു.എ.പി.എയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter