വിഷയം: periods
15 ദിവസം പതിവായി രക്തം വരുന്ന ഒരു സ്ത്രീ. കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ ഹൈള് രക്തം കാണുകയുള്ളൂ. ബാക്കി ദിവസങ്ങളിൽ ചെറിയ രൂപത്തിലുള്ള കറ (ഇടക്ക് കാപ്പി ഇടക്ക് മഞ്ഞ) മാത്രമാണുള്ളത്. ഇങ്ങനെ ഉള്ള അവസരത്തിൽ അവൾ എപ്പോൾ കുളിക്കണം? മുഴുവൻ ഹൈള് ആയിട്ടാണോ പരിഗണിക്കുക? മുട്ടയുടെ വെള്ള പോലെ കണ്ടാൽ മാത്രമാണോ കുളിക്കാൻ പറ്റുക?
ചോദ്യകർത്താവ്
khadeeja
Feb 6, 2026
CODE :Dai16057
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പതിനഞ്ച് ദിവസത്തിനുള്ളിൽ, 24 മണിക്കൂറിനെക്കാൾ കൂടുതലായി രക്തം വന്നിട്ടുണ്ടെങ്കിൽ (അത് ഏത് നിറത്തിലുള്ള രക്തമായാലും) എല്ലാം ഹൈള് തന്നെയാണ്. കാപ്പിയും മഞ്ഞയും ഇവിടെ ഹൈളിന്‍റെ രക്തം തന്നെ. കറയായി കണ്ടാലും ശരി.
പൊതിവെ, മുട്ടയുടെ വെള്ള നിറം പോലോത്ത (ചോദ്യത്തിൽ സൂചിപ്പിച്ചത് പോലെ) നിറം കാണുകയോ അല്ലെങ്കിൽ ഒരു നിറം കാണാതെ രക്തം പൂർണമായി നിലക്കുകയോ ചെയ്താലാണ് കുളിക്കേണ്ടത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


