ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രയത്‌നം തുടരുന്നു: ഈജിപ്ത്

 

ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര നിയമം പരിഗണിച്ച് ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ പരിഹാരം കാണാന്‍ പ്രയത്‌നം തുടരുകയാണെന്ന് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി.
ഞായറാഴാച യു.എസ് പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ഈജിപ്തിന് ബന്ധമുണ്ട്,  എന്നാല്‍ സമാധാനം പുലര്‍ത്തുക, സുരക്ഷ ശക്തിപ്പെടുത്തുക, ജനങ്ങളുടെ നിലനില്‍പ്പിനു വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നീ മേഖലകളില്‍് പ്രധാനമായും യു.എസുമായുള്ള സഹകരണത്തോടെ കഴിയുകയുള്ളൂവെന്നും സീസി വിശദീകരിച്ചു. യോഗത്തില്‍ റിപ്പബ്ലിക്ക സെനറ്റ് അംഗവും യൂറോപ്പ സഹകരണ സുരക്ഷ കമ്മീഷന്‍ ചെയര്‍മാനും കൂടിയായ റോജര്‍ വിക്കര്‍ പങ്കെടുത്തു.
എല്ലാ മേഖലകളിലും ഈജിപ്ത്- അമേരിക്ക സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഈജിപ്ത് അംബാസിഡര്‍ ആല യൂസുഫ് വ്യക്തമാക്കി.
സിറിയയിലെയും ലിബിയയിലെയും പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്ത യോഗത്തില്‍ തീവ്രവാദത്തോടു പൊരുതാന്‍ ഇരു രാജ്യങ്ങളും ഒരു മിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter