ഖശോഗി വധത്തില്‍ വിശ്വസനീയ അന്വേഷണം നടത്തണം: ആന്റണിയോ ഗുട്ടറസ്

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ വിശ്വസനീയ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ്.

വിശ്വസനീയ അന്വേഷണം അനിവാര്യമാണ്, കുറ്റവാളികളെ ശിക്ഷിക്കണം.മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചവിവരങ്ങള്‍ക്കപ്പുറത്ത് കൊലപാതകത്തെ കുറിച്ച് കൂടതല്‍ വിവരങ്ങളെന്നും തനിക്കറിയില്ലെന്നും അദ്ധേഹം പറഞ്ഞു.
ഖശോഗി വധത്തെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അവഗണിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കവ്‌സ്ലോഗു പറഞ്ഞു.ഈ കേസ് തുടക്കം മുതല്‍ ഒടുക്കം മുതല്‍ അതിന്റെ പൂര്‍ണതയിലെത്താന്‍ തുര്‍ക്കി പ്രസിഡണ്ട്  ആഗ്രഹിച്ചിരുന്നു, എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയും ആണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter