സഊദിയിലെ ഖത്തര്‍ ഹജ്ജ് തീര്‍ത്ഥാടകരെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച് അധികൃതര്‍

വിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മ്മത്തിനായി ഖത്തറില്‍ നിന്ന് എത്തിയ ഹജ്ജ് തീര്‍ത്ഥാടകരെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച് ഖത്തര്‍ അധികൃതര്‍.
ഹജ്ജ് ചെയ്യുന്ന ഖത്തര്‍ തീര്‍ത്ഥാടകരെ കുറിച്ച് ഖത്തര്‍ മതകാര്യ വകുപ്പ് മന്ത്രാലയത്തിന്റെ അന്വേഷണങ്ങള്‍ക്ക് സഊദി അധികൃതര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ അല്‍-താനി പറഞ്ഞു. നോര്‍വെ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം.
"സഊദി മാധ്യമങ്ങള്‍ ഖത്തറിനെ കുറിച്ച്  വിദ്വേഷപരമായ വിവരങ്ങള്‍  പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്," അദ്ധേഹം പ്രസ് കോണ്‍ഫറന്‍സില്‍ വിശദീകരിച്ചു.
അതിര്‍ത്തി തുറന്ന് കൊടുത്തത് മുതല്‍ തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം  സഊദി അറേബ്യയുടെ ഉത്തരവാദിത്വത്തിലാണ് നടന്ന് വരുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter