ജറൂസലം സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ ഐക്യപ്പെടണം: ഉര്‍ദുഗാന്‍

 

വിശുദ്ധ മണ്ണായ ജറൂസലം സംരക്ഷിക്കാന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഐക്യമുന്നണി രൂപീകരിക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
അല്‍- അഖ്‌സ മസ്ജിദില്‍ ആരാധകര്‍ക്ക്  സ്വാതന്ത്ര്യത്തോടെ അവകാശമുണ്ടെന്നും അദ്ധേഹം പറഞ്ഞു. ജോര്‍ദാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് മുമ്പായി ഇസ്തംബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജറൂസലം സംരക്ഷിക്കുന്നതില്‍ ജോര്‍ദാനിന്റെ പങ്കിനെ കുറിച്ച് അവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജറൂസലമിന് വേണ്ടി മുസ്‌ലിം ലോകം ഐക്യപ്പെടണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഇസ്രയേല്‍ അല്‍-അഖ്‌സയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter