വിഷയം: വിവാഹശേഷം ഭർത്താവിൻ്റെ അടുത്തുനിന്ന് മാറിത്താമസിക്കൽ
ഞാൻ ഒരു നഴ്സിംഗ് വിദ്യാർത്ഥിനി ആണ്.എന്റെ കോഴ്സ് കംപ്ലീറ്റ് ആയതിനു ശേഷം നികാഹ് കഴിഞ്ഞിട്ട് ഞാൻ നഴ്സിംഗ് എക്സ്പീരിയൻസിനു വേണ്ടിട്ട് 1 വർഷം ഹോസ്റ്റലിൽ നിന്ന് ജോലി ചെയ്യുന്നത് ഇസ്ലാമിൽ ഹറാം ആണോ? എന്താണ് ഇതിന്റെ വിധി
ചോദ്യകർത്താവ്
Shahama nazrin
Oct 25, 2025
CODE :Oth15867
ഇസ്ലാമിക നിയമപ്രകാരം, വിവാഹിതയായ ഒരു സ്ത്രീക്ക് ഹലാലായ ആവശ്യങ്ങൾക്ക് വേണ്ടി ഭർത്താവിൻ്റെ അനുവാദത്തോടെ ഭർത്താവിൻ്റെ അടുത്തുനിന്ന് മാറിത്താമസിക്കാവുന്നതാണ്.
ഭർത്താവിൻ്റെ അവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭാര്യ തൻ്റെ കൂടെ ഉണ്ടായിരിക്കുക എന്നത്. വിവാഹശേഷം, ഭാര്യയുടെ ഏത് യാത്രക്കും താമസത്തിനും ജോലിക്കും ഭർത്താവിൻ്റെ കൃത്യമായ അനുവാദം ഉണ്ടായിരിക്കണം. അതനുസരിച്ച്, ഭർത്താവിന്റെ അനുവാദത്തോടെ ജോലിയാവശ്യാർഥമോ പഠനാവശ്യത്തിനോ താങ്കൾ ഒരു വർഷത്തേക്ക് മാറി നിൽക്കുന്നത് ഭർത്താവിന്റെ പൂർണ്ണ സമ്മാതോടെയാണെങ്കിൽ അത് നിഷിദ്ധമല്ല.
ഇസ്ലാമികമായ മര്യാദകളും വസ്ത്രധാരണ രീതികളും പാലിക്കുകയും സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുകയും പുരുഷന്മാരുമായി തനിച്ചുള്ള അനാവശ്യ ഇടപെടലുകൾ (ഖൽവത്ത്) ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.
അല്ലാഹു നിങ്ങളുടെ ദാമ്പത്യജീവിതം സുന്ദരമാക്കട്ടെ. ആമീൻ


