ഗാസ പുനര്‍നിര്‍മ്മാണ ശ്രമവുമായി ഖത്തര്‍

ഉപരോധം തുടരുന്ന ഗാസയില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ മുന്നോട്ട് പോവുകയാണെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാം വിധം കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് ഗാസ സന്ദര്‍ശിച്ച ഖത്തര്‍ അംബാസിഡര്‍ പറഞ്ഞതായി  അശ്ശര്‍ഖുല്‍ അൗസത് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ പദ്ധതിയിലെ വികസനങ്ങള്‍ നേരായ മാര്‍ഗത്തില്‍ തന്നെയാണ് മുന്നോട്ട് പോവുന്നതെന്ന്് ഗാസയിലെ ഖത്തര്‍ കമ്മിറ്റി ഡയറക്ടര്‍ യൂസഫ് അല്‍ ഗോറീസ് മാധ്യമങ്ങളോട് വിശദീകരിച്ചു.
85 മില്യണ്‍ വിലമതിക്കുന്ന പദ്ധതികളാണ് ഗാസയില്‍ ഇപ്പോള്‍ നടന്ന് വരുന്നതെന്നും അദ്ധേഹം പറഞ്ഞു. ഖത്തറിന് മേല്‍ അറബ് രാജ്യങ്ങള്‍ പുലര്‍ത്തിയ ഉപരോധം ഗാസയിലെ വികസനങ്ങളെ ബാധിക്കില്ലെന്നും ഉപരോധം തുടര്‍ന്നാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter