ജറൂസലമിലെ ഇസ്രയേല്‍ വെടിവെയ്പ്പിനെതിരെ  അറബ് ലീഗ്

 

ജറൂസലമിലെ ഇസ്രയേല്‍ അതിക്രമണത്തിനും വെടിവെയ്പ്പിനുമെതിരെ മുന്നറിയിപ്പുമായി അറബ് ലീഗ്.
ഇസ്രയേല്‍ അല്‍ അഖ്‌സയില്‍ മെറ്റല്‍ഡിക്ടറ്റര്‍(ഉപകരണം) സ്ഥാപിച്ചതിനെതിരെ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനെതിരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലി വെടിവെയ്പ്പിനും അതിക്രമത്തിനുമെതിരെ കല്ല്കള്‍ കൊണ്ട് പ്രതിരോധിക്കാനേ ഫലസ്ഥീനികള്‍ക്കായുള്ളൂ.
ഇസ്രയേല്‍ വെടിവെയ്പ്പ് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് വഴിവെക്കുകയാണ് ചെയ്യുന്നതെന്നും അറബ് ലോകം ഐക്യത്തോടെ പ്രതികരിക്കുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബ്ദുല്‍ ഗെയ്ഥ് പറഞ്ഞു.
ഇസ്രയേല്‍ -ഫലസ്ഥീന്‍ വിഷയത്തില്‍ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം ബുധനാഴ്ച ചേരാനിരിക്കുകയാണ് അറബ് ലീഗ്.
അല്‍-അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഉടന്‍ യോഗം ചേരണമെന്ന് നേരത്തെ തന്നെ സ്വീഡന്‍,ഈജിപ്ത്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍  ആവശ്യപ്പെട്ടിരുന്നു, തദടിസ്ഥാനത്തില്‍ യു.എന്‍ സെക്യൂരിറ്റി കൗസില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ പ്രശ്‌ന പരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യും.
ജറൂസലമിലെ നിലവിലെ അതിക്രമങ്ങളെ ഒഴിവാക്കി സമാധാനത്തിലേക്ക് കൊണ്ട് വരണമെന്ന് കഴിഞ്ഞ ദിവസം  പോപ് ഫ്രാന്‍സിസ് പ്രസ്താവിച്ചു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter